കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ എഞ്ചി. ഫീസ് നിരക്ക് കുറച്ചു; സര്‍ക്കാര്‍ നിലപാടിന് അംഗീകാരം

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളജ് ഫീസ് നിരക്കുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് മാനേജ്‌മെന്റ് അസോസിയേഷന്‍ അംഗീകരിച്ചു. ഇതോടെ ഫീസ് നിരക്ക് 25,000 രൂപയോളം കുറയും. 98 കോളജുകളാണ് കരാറിന്റെ പരിധിയില്‍ വരുന്നത്. കരാര്‍പ്രകാരം 57 കോളജുകളിലെ മെറിറ്റ് സീറ്റുകളില്‍ 50,000 രൂപയായിരിക്കും ഏകീകൃത ഫീസ്. നേരത്തെ ഇത് 75,000 ആയിരുന്നു. 41 കോളജുകളില്‍ കഴിഞ്ഞവര്‍ഷത്തെ ഫീസ്‌നിരക്ക് തന്നെയായിരിക്കും ബാധകം.

കരാര്‍ പ്രകാരം 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് നല്‍കും. പ്രവേശനപരീക്ഷ കമ്മിഷണറുടെ പട്ടികയില്‍നിന്ന് മാത്രമാകും പ്രവേശനം നല്‍കുക. 10 മാര്‍ക്കില്‍ കുറഞ്ഞവര്‍ക്ക് അഡ്മിഷന്‍ നല്‍കില്ലെന്ന തീരുമാനവും എടുത്തിട്ടുണ്ട്. പ്ലസ് ടു പാസായ എഞ്ചിനീയറിങ് പരീക്ഷ എഴുതാത്തവര്‍ക്കും പ്രവേശനം നല്‍കണമെന്നായിരുന്നു മാനേജ്മന്റിന്റെ പിടിവാശി.

thiruvanadhapuram-map

എന്നാല്‍, പ്രവേശനപരീക്ഷയില്‍ യോഗ്യത നേടാത്തവര്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ നിന്ന് പ്രവേശനാനുമതി നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ മാനേജ്‌മെന്റ് പിടിവാശി ഉപേക്ഷിക്കുകയായിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്‍ യോഗത്തിലാണ് സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ ധാരണയായത്.

പിന്നീട് ആദ്യം മുഖ്യമന്ത്രി പിണറായി വിജയനുമായും വൈകീട്ട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥുമായും അസോസിയേഷന്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തി കരാറില്‍ ഒപ്പിടുകയായിരുന്നു. ഇതോടെ കരാറില്‍ നിന്നും പിന്നോക്കം പോകാന്‍ ഈ വര്‍ഷം മാനേജ്‌മെന്റുകള്‍ക്ക് കഴിയില്ല. കരാര്‍ നിലവില്‍ വന്നതോടെ എഞ്ചിനീയറിങ് പ്രവേശനം വേഗത്തിലാകും.

English summary
Minister Raveendranath agreement signed with self finance engineering college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X