'മന്ത്രി ശിവന്‍കുട്ടി രാജിവയ്ക്കണം': പ്രതിപക്ഷ സംഘടനകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം. കെ എസ് യു, എ ബി വി പി സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. എബിവിപിയുടെ മാര്‍ച്ചായിരുന്നു ആദ്യം സെക്രട്ടറയേറ്റിലേക്ക് എത്തിയത്, ബാരിക്കേഡ് തകര്‍ത്ത് അകത്ത് കറയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി.
ഇത് സാർപ്പാട്ട പരമ്പരയിലെ മാരിയമ്മ തന്നെയോ: വൈറലായ ദുഷാര വിജയന്റെ പുതിയ ചിത്രങ്ങള്‍
തുടര്‍ന്ന് പോലീസുമായി ഉന്തും തള്ളമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത്. ഇതിന് പിന്നാലെയാണ് കെ എസ് യുവിന്‍റെ പ്രതിഷേധ മാര്‍ച്ചും എത്തുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത് ഉള്‍പ്പടേയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പൊലീസ് നിയന്ത്രണങ്ങള്‍ ഭേദിക്കാന്‍ ശ്രമിച്ചതോടെ ഈ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ
നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കിയത്. എം എസ്‍ എഫ്, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള സംഘടനകളും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ തീരുമാനിച്ചിട്ടുണ്ട്.
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്
അതേസമയം ശിവന്‍കുട്ടിയുടെ രാജിയാവശ്യം നിയമസഭയ്ക്ക് അകത്തും പ്രതിപക്ഷം ശക്തമാക്കി. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ പി.ടി.തോമസ് നൽകിയ അടിയന്തര പ്രമേയാനുമതി തള്ളിയതോടെ ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി. സർക്കാരിൻ്റെ ഭാഗത്ത് വീഴ്ചയില്ല, ഒരു കേസ് പിന്‍വലിക്കാന്‍ കേസ് പിൻവലിക്കാൻ അപേക്ഷ നൽകാൻ പ്രോസിക്യൂട്ടർക്ക് അവകാശമുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്
എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് എത്തി. കോടതി വരാന്തയിൽ നിന്ന് വാദിക്കുന്ന ചില അഭിഭാഷകരെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നായിരുന്നു വിഡി സതീശന്‍റെ വിമര്‍ശനം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി












Click it and Unblock the Notifications