തോമസ് ചാണ്ടി മന്ത്രിയാകുന്നത് ഉഴവൂര്‍ വിജയന് ഇഷ്ടമില്ല? തടയാൻ ശ്രമിച്ചു! ചാണ്ടിയെ കാത്തത് പിണറായി!!

  • Posted By:
Subscribe to Oneindia Malayalam

കുവൈറ്റ്: എൻസിപിയിൽ തമ്മിലടി രൂക്ഷമാകുന്നതായി സൂചന. എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനെതിരെ ഗുരുതര ആരോപണവുമായി ഗതാഗത മന്ത്രി തോമസ് ചാണ്ടി രംഗത്ത്. തന്റെ മന്ത്രിസ്ഥാനം വൈകിപ്പിക്കാൻ ഉഴവൂര്‍ വിജയൻ ശ്രമിച്ചെന്നാണ് തോമസ്ചാണ്ടിയുടെ ആരോപണം. കുവൈറ്റിലെ ഒരു പരിപാടിക്കിടെയാണ് തോമസ് ചാണ്ടി ഇക്കാര്യം പറഞ്ഞത്.

എന്‍സിപി സംസ്ഥാന ഘടകത്തിലുണ്ടായിരിക്കുന്ന അഭിപ്രായഭിന്നത രൂക്ഷമാക്കുന്നതാണെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ ആരോപണം.
പിണറായി വിജയന്‍ ഇടപെട്ടാണ് സത്യപ്രതിജ്ഞ പെട്ടെന്ന് നടത്തിയതെന്ന് തോമസ് ചാണ്ടി പറഞ്ഞു. സത്യപ്രതിജ്ഞ തൊട്ടടുത്ത ദിവസം നടത്തണമെന്ന് നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രിയാണെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.

thomas chandy

അതേസമയം തോമസ് ചാണ്ടിയുടെ ആരോപണങ്ങള്‍ ഉഴവൂര്‍ വിജയന്‍ നിഷേധിച്ചു. തോമസ് ചാണ്ടിയുടെ പ്രതികരണം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ഉഴവൂർ വിജയൻ പറഞ്ഞു. തോമസ് ചാണ്ടിയോട് ദൈവം ക്ഷമിക്കട്ടെയെന്നും തോമസ് ചാണ്ടിയുടെ വിശ്വാസം രക്ഷിക്കട്ടെയെന്നും ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചു. തോമസ് ചാണ്ടിയുടെ ആരോപണം വെറും തമാശയായാണ് താന്‍ കാണുന്നതെന്നും ഉഴവൂര്‍പറഞ്ഞു. പാർട്ടി വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നും ഉഴവൂർ വിജയൻ പറഞ്ഞു.

കഴിഞ്ഞ ദിവസം എന്‍.സി.പി സംസ്ഥാന ട്രഷറര്‍ മാണി സി.കാപ്പന്‍ പ്രസിഡന്റിനെതിരെ രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് പാര്‍ട്ടി ഘടകത്തെ അറിയിക്കാതെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അതിനാല്‍ പ്രസിഡന്റിനെ മാറ്റണമെന്നും ചൂണ്ടിക്കാട്ടിയാണ് ദേശീയ നേത്യത്വത്തിന് കത്തയച്ചത്.

English summary
minister thomas chandi against ncp state president uzhavoor vijayan.
Please Wait while comments are loading...