കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഴവൂരിന്റെ മരണം; ഒരു ഫോൺ വിളി ആരെയെങ്കിലും രോഗിയാക്കുമോ? അന്വേഷണത്തിൽ കാര്യമില്ലെന്ന് തോമസ് ചാണ്ടി

  • By Akshay
Google Oneindia Malayalam News

തിരുവന്തപുരം: ഉഴവൂർ വിജയന്റെ മരണം സംബന്ധിച്ച അന്വേഷണം പ്രഖ്യാപിച്ചത് മാധ്യമ ബഹളം മൂലം മാത്രമാണെന്ന് ഗതാഗത മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി. അന്വേഷണത്തിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും ഫോണില്‍ വിളിച്ചാല്‍ ആരും രോഗിയാവില്ലെന്നും മന്ത്രി മനേരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ പറഞ്ഞു.

ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നതാണ്. ഉഴവൂര്‍ ഗുരുതര രോഗബാധിതനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആലപ്പുഴയില്‍ റിസോര്‍ട്ടിനു സമീപം അവസാനിച്ച റോഡ് നീട്ടുമെന്നും മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. റോഡിന്റെ പണി റിസോര്‍ട്ടിനടുത്ത് നിലച്ചത് തന്റെ കുറ്റമല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. പണി പൂര്‍ത്തിയാക്കുന്ന കാര്യം ഇക്കാര്യം ഫിഷറീസ് വകുപ്പുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഉഴവൂരിന്റെ സന്തത സഹചാരി

ഉഴവൂരിന്റെ സന്തത സഹചാരി

ഉഴവൂര്‍ വിജയന്റെ മരണത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ പഴിചാരി ഉഴവൂരിന്റെ സന്തത സഹചാരി സതീഷ് കല്ലകുളം ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.

മാനസിക പീഡനം

മാനസിക പീഡനം

മന്ത്രി തോമസ് ചാണ്ടിയും മാണി സി കാപ്പനും സുല്‍ഫിക്കര്‍ മയൂരിയും ചേര്‍ന്നാണ് ഉഴവൂരിനെ മാനസികമായി പീഡിപ്പിച്ചതെന്ന് സതീഷ് പറഞ്ഞിരുന്നു.

രോഗം മൂർച്ഛിക്കാൻ കാരണം

രോഗം മൂർച്ഛിക്കാൻ കാരണം

പാര്‍ട്ടി നേതാക്കളുടെ മാനസികപീഡനമാണ് ഉഴവൂരിന്റെ രോഗം മൂര്‍ച്ഛിക്കാന്‍ ഇടയാക്കിയത്. മന്ത്രി തോമസ് ചാണ്ടിയും മാണി സി.കാപ്പനും സുല്‍ഫിക്കര്‍ മയൂരിയുമാണ് ഇതില്‍ പ്രധാനികളെന്ന് സതീഷ് മൊഴി നല്‍കിയുരുന്നു.

വിരോധം തോന്നാൽ കാരണം

വിരോധം തോന്നാൽ കാരണം

എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ മന്ത്രിപദം തിരികെനല്‍കണമെന്ന് ഉഴവൂര്‍ നിലപാടെടുത്തതാണ് എതിരാളികൾക്ക് ഉഴവൂരിനോട് വിരോധം തോന്നാൻ ഇടയായതെന്നും സതീഷ് ആരോപിക്കുന്നു.

യുവ നേതാവ് ഔട്ട്

യുവ നേതാവ് ഔട്ട്

അതേസമയം എന്‍സിപിയുടെ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അഴിമതി ചോദ്യം ചെയ്ത യുവനേതാവിനെ എന്‍സിപി പുറത്താക്കി.

പ്രതികാര നടപടി

പ്രതികാര നടപടി

തോമസ് ചാണ്ടിയുടെ ഹോട്ടല്‍ കയ്യേറ്റം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട എന്‍സിപിയുടെ യുവജനവിഭാഗം എന്‍വൈസിയുടെ പ്രസിഡന്റായിരുന്ന മുജീബ് റഹ്മാനെയാണ് പുറത്താക്കിയത്. മന്ത്രിക്കെതിരെ സംസാരിച്ചതിന് പിന്നാലെയാണ് പ്രതികാര നടപടി. എന്‍വൈസി ദേശീയ അധ്യക്ഷന്‍ രാജീവ് കുമാര്‍ ഝായാണ് നടപടി കൈക്കൊണ്ടത്.

English summary
Minister Thomas Chandy on Uzhavoor Vijayan's death case investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X