കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷം; റിസര്‍വ് ബാങ്ക് കേരളത്തെ അവഗണിക്കുന്നുവെന്ന് തോമസ് ഐസക്ക്

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ നോട്ട് ക്ഷമമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് നിരോധനത്തിന് ശേഷം ഇത്രയും നാള്‍ പിന്നിട്ടിട്ടും സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ റിസര്‍വ് ബാങ്ക് മനഃപൂര്‍വം അവഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് റിസര്‍വ് ബാങ്ക് കൂടുതല്‍ കറന്‍സികള്‍ നല്‍കുന്നത്. റിസര്‍വ് ബാങ്ക് രാഷ്ട്രീയ ഉപകരണമായി മാറിയെന്നും തോമസ് ഐസക്ക് പറഞ്ഞു.തല്‍സ്ഥിതി തുടര്‍ന്നാല്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ചെലവ് ചുരുക്കേണ്ടി വരും.

Thomas Issac

എങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തെ റിസര്‍വ് ബാങ്ക് അവഗണിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രഷറികളില്‍ ആവശ്യത്തിന് നോട്ടുകളില്ലാത്തതിനാല്‍ ഇത്തവണ പെന്‍ഷന്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. മദ്യശാലകള്‍ പൂട്ടിയത് മൂലമുളള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണംമെന്നും അദ്ദേഹം പറഞ്ഞു.

English summary
Finance Minister Thomas Issac speaking about currency crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X