Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ തുറക്കല്‍; പുതിയ മാര്‍ഗരേഖ പുറത്തിറക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളില്‍ ഈ മാസം 14ന് ക്ളാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി അധിക മാര്‍ഗരേഖ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വിദ്യാലയങ്ങള്‍ക്കുള്ള വിശദമായ മാര്‍ഗരേഖ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. പുതുക്കിയ മാര്‍ഗരേഖ ഫെബ്രുവരി പത്തിന് ശേഷം അറിയിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിപ്പിക്കും. എല്ലാ പരീക്ഷകളും യഥാസമയം നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകള്‍ വിജയകരമായി നടത്തി. പനി, കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന 1500 പേര്‍ക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. കുട്ടികളുടെ അക്കാഡമിക് കാര്യങ്ങള്‍ക്കൊപ്പം ആരോഗ്യ കാര്യങ്ങള്‍ക്കും വകുപ്പ് പ്രാധാന്യം നല്‍കുന്നു. പുതിയ വര്‍ഷത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കുട്ടികളുടെ അക്കാഡമിക് കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

v sivankutty

അതേസമയം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന 'വിദ്യാകിരണം' മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഈ മാസം 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അരുവിക്കര പൂവച്ചല്‍ ജി വി എച്ച് എസ് എസില്‍ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മറ്റു സ്ഥലങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നടക്കുക.

90 കോടി രൂപയാണ് പദ്ധതിക്കായി ആകെ ചിലവഴിച്ചിരിക്കുന്നത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഒരു കെട്ടിടത്തിന് അഞ്ചു കോടി വീതം ചെലവഴിച്ച് നാലു സ്‌കൂള്‍ കെട്ടിടങ്ങളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കെട്ടിടത്തിന് മൂന്നു കോടി രൂപ എന്ന വീതം ചെലവഴിച്ച് 10 കെട്ടിടങ്ങളും ഒരു കെട്ടിടത്തിന് ഒരു കോടി രൂപ വീതം ചെലവഴിച്ച് രണ്ട് കെട്ടിടങ്ങളും നിര്‍മിച്ചിട്ടുണ്ട്. എം എല്‍ എ ഫണ്ട്, പ്ളാന്‍ ഫണ്ട്, നബാര്‍ഡ് ഫണ്ടുകളില്‍ നിന്നുള്ള 40 കോടി രൂപ ചെലവഴിച്ചു 37 കെട്ടിടങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുക. അരുവിക്കര എം എല്‍ എ അഡ്വ. ജി സ്റ്റീഫന് മുഖ്യമന്ത്രി കെട്ടിടത്തിന്റെ താക്കോല്‍ കൈമാറും. മന്ത്രിമാരായ അഡ്വ കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, അഡ്വ. കെ ആന്റണിരാജു, കെ എന്‍ ബാലഗോപാല്‍, ജി. ആര്‍. അനില്‍, കെ. രാധാകൃഷ്ണന്‍, വീണാജോര്‍ജ്, ജെ. ചിഞ്ചുറാണി, അടൂര്‍ പ്രകാശ് എം. പി. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+