Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനയം വേണം... വിനയം!!! ഇപി ജയരാജന്‍ പറയുന്നത്

കൊച്ചി: കണ്ണൂരിലെ സിപിഎം നേതാക്കളായ മൂന്ന് ജയരാജന്‍മാരേയും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത് ഒരു പ്രത്യേക കണ്ണിലൂടെയാണ്. അത് പലപ്പോഴും വിമര്‍ശന വിധേയമായിട്ടുള്ളതും ആണ്. അക്കൂട്ടത്തില്‍ ഏറ്റവും അധികം വിമര്‍ശന വിധേയനായിട്ടുള്ള ആളാണ് ഇപ്പോഴത്തെ വ്യവസായ, കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍.

എംഎല്‍എമാരും മന്ത്രിമാരും മാത്രമല്ല, എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും വിനയത്തോടെ പെരുമാറണം എന്നാണ് ഇപി ജയരാജന്‍ ഇപ്പോള്‍ പറയുന്നത്.

EP Jayarajan

എംഎല്‍എമാരും മന്ത്രിമാരും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും എല്ലാം തന്നെ ജനങ്ങളുടെ വിശ്വസ്തരായ ദാസന്‍മാരായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ദു:ഖങ്ങള്‍ക്ക് പരിഹാരം കാണാന്‍ നേതൃത്വപരമായ ചുമതല വഹിയ്ക്കുന്നവരായിരിക്കണം പാര്‍ട്ടി പ്രവര്‍ത്തകന്‍മാര്‍ എന്നതാണ് സിപിഎമ്മിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

സംഗതി വെറുതേ പറഞ്ഞതല്ല. ഷൊര്‍ണൂരിലെ സിപിഎം എംഎല്‍എ ആയ പികെ ശശി പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ച സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞതാണ്. പികെ ശശി എന്താണ് പറഞ്ഞത് എന്ന് തനിയ്ക്കറിയില്ലെന്നും മന്ത്രി പറഞ്ഞു. അറിയാത്ത കാര്യത്തെ കുറിച്ച് പറഞ്ഞ് വെറുതേ അബദ്ധത്തില്‍ ചാടണോ എന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+