കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷം കാലം തെറ്റില്ല: കേരളത്തില്‍ ജൂണ്‍ 1 ന് തന്നെ മണ്‍സൂണ്‍ എത്തുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം ആരംഭിച്ചേക്കും. തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജൂൺ ഒന്നിന് ആരംഭിക്കുമെന്നാണ് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം അറിയിക്കുന്നത്. ഇത് നിലവിലെ സൂചനകള്‍ പരിഗണിച്ചുള്ള സൂചനയാണെന്നും ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ (MoES) സെക്രട്ടറിയും കാലാവസ്ഥാ നിരീക്ഷകനുമായ എം. രാജീവൻ വ്യക്തമാക്കി. മെയ് 15-നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക പ്രവചനം. മെയ് 31-നാണ് മഴയുടെ പ്രവചനമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
കേരളത്തിൽ ജൂൺ ഒന്നിന് മൺസൂൺ എത്തുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

2021 ല്‍ ഒരു സാധാരണ മൺസൂണ്‍ ആയിരിക്കുമെന്നതിന്‍റെ സൂചനയാണ് ഇത്. ആദ്യഘട്ടത്തില്‍ നടത്തിയ പ്രചരണത്തിലായിരുന്നു ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ‌എം‌ഡി) ഇത്തരമൊരു പ്രവചനം നടത്തിയത്, ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ ശരാശരി മഴയുടെ 98 ശതമാനമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏപ്രില്‍ 16 നടത്തിയ പ്രവചനത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതില്‍ അഞ്ച് ശതമാനം വരെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കും.

heavy-rains

അതേസമയം അടുത്ത 5 ദിവസത്തില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. ഇന്ന് മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മി.മി മുതൽ 115.5 മി.മി വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

English summary
ministry of earth sciences says monsoon will start in Kerala on June 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X