കണ്ണൂരില്‍ കൂട്ടബലാല്‍സംഗം; പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലോഡ്ജില്‍ പീഡിപ്പിച്ചു, നാലുപേരെ തിരയുന്നു
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തുവെന്ന് പരാതി. കണ്ണൂര്‍ സിറ്റിയിലെ പത്താംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. നാല് പേര്‍ ചേര്‍ന്ന് രണ്ടുദിവസം ലോഡ്ജില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവത്രെ.
പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വച്ചാണ് ബലാല്‍സംഗം ചെയ്തത്. പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് സംഭവം പുറത്തായത്.
നവംബര്‍ 17നും 19നുമാണ് ബലാല്‍സംഗം ചെയ്തതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ ആരാണ് ലോഡ്ജില്‍ എത്തിച്ചതെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും അറസ്റ്റ് ചെയ്യും. പ്രതികള്‍ മുങ്ങിയിരിക്കുകയാണ്. വൈകാതെ മുഴുവന്‍ പ്രതികളെയും പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
സൗദിയെ ഞെട്ടിച്ച് ഖത്തറിന്റെ വന്‍ പ്രഖ്യാപനം; ഇനി ഒപെകില്‍ ഇല്ല!! സ്വന്തം വഴിയില്‍ കുതിക്കും
പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് സംഭവം പോലീസ് അറിഞ്ഞത്. വനിതാ പോലീസ് പ്രാഥമിക അന്വേഷണം നടത്തി. പെണ്‍കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞു. സംഭവം നടന്നുവെന്ന് ബോധ്യമായിട്ടുണ്ട്. എന്നാല്‍ കേസെടുത്തുവെന്ന് അറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.