Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രേമിച്ചു', പിന്നെ ലഹരി കുത്തി വച്ചു...14 കാരിയെ പീഡിപ്പിച്ചത് നിരവധി പേര്‍!! സംഭവം കൊച്ചിയില്‍

മൂന്നു വര്‍ഷം താന്‍ പീ‍ഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി മൊഴി നല്‍കി

കാക്കനാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തുടരുന്നു. കൊച്ചിയില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്.

ആറു പേര്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുതിയൂര്‍ ആനമുക്ക് വടക്കേവെളിയില്‍ ജെയ്‌സണ്‍ (32), തുതീയുര്‍ മാന്ത്രയില്‍ രാഹുല്‍ (23), തുതിയൂര്‍ രാമകൃഷ്ണ നഗറിനു സമീപം ആനന്ദവിഹാറില്‍ സതീഷ് (31), തുതിയൂര്‍ ആനമുക്ക് പള്ളിപ്പറമ്പില്‍ സെന്‍സിലാവോസ് (19), ചാവക്കാട് കോട്ടപ്പടി ചോളയില്‍ അഖില്‍ (24), പോണേക്കര ചങ്ങമ്പുഴ റേഡ് തുണ്ടത്തില്‍ അക്ഷയ് (20) എന്നിവരാണ് അറസ്റ്റിലായത്.

അമ്മയുടെ പരാതി

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. ഒരാഴ്ച മുമ്പാണ് മകളെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കിയത്.

ലഹരിമരുന്ന് കുത്തിവച്ചു

പെണ്‍കുട്ടിയെ ലഹരിമരുന്ന് കുത്തിവച്ചും പീഡത്തിന് ഇരയാക്കിയതായി പോലീസ് സംശയിക്കുന്നുണ്ട്. പെണ്‍കുട്ടിയുമായി പ്രണയം നടിച്ചാണ് പ്രതികള്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

കണ്ടെത്തിയത്

സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം നേരത്തേ തന്നെ പരിചയക്കാരാണ്.

പെണ്‍കുട്ടിയുടെ മൊഴി

കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ പീഡിപ്പിക്കപ്പെട്ടിരുന്നതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പ്രതികളിലൊരാളായ അഖിലിനെ പഴനി ക്ഷേത്രത്തില്‍ വച്ച് താന്‍ വിവാഹം ചെയ്‌തെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

ബന്ധുക്കളുടെ മൊഴി

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് കഴിഞ്ഞെന്നാണ് പ്രതികളും ചില ബന്ധുക്കളും പോലീസിനോട് പറഞ്ഞത്. എന്നാല്‍ സംശയത്തെ തുടര്‍ന്ന് പോലീസ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് 18 തികഞ്ഞിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു.

അഖില്‍ കസ്റ്റഡിയില്‍

അഖിലിനെ ഒരാഴ്ച മുന്‍പ് തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ അനുസരിച്ച് മറ്റു പ്രതികളെയും വിവിധ സ്ഥലങ്ങളില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+