കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനൂരില്‍ പോലീസ് അഴിഞ്ഞാടിയത് അക്രമികളെ പോലെ; സര്‍ക്കാര്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരും..

ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും റിട്ടയേര്‍ഡ് ജഡ്ജിയുമായ പികെ ഹനീഫ, കമ്മീഷന്‍ അംഗം ബിന്ദു തോമസ് എന്നിവരാണ് താനൂരിലെത്തി സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Google Oneindia Malayalam News

കോഴിക്കോട്: മലപ്പുറം താനൂരിലെ സംഘര്‍ഷത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട്. അക്രമികളോടൊപ്പം പോലീസും സംഘര്‍ഷ മേഖലയില്‍ അഴിഞ്ഞാടി കനത്ത നാശനഷ്ടമുണ്ടാക്കിയെന്നാണ് ന്യൂനപക്ഷ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രദേശത്തെ വീടുകളില്‍ കയറിയിറങ്ങി അക്രമം അഴിച്ചുവിട്ട പോലീസിനെതിരെ നടപടിയെടുക്കുന്നതിന് പുറമേ ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും റിട്ടയേര്‍ഡ് ജഡ്ജിയുമായ പികെ ഹനീഫ, കമ്മീഷന്‍ അംഗം ബിന്ദു തോമസ് എന്നിവരാണ് താനൂരിലെത്തി സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

താനൂര്‍ തീരദേശത്ത് കലാപം...

താനൂര്‍ തീരദേശത്ത് കലാപം...

മാര്‍ച്ച് 12 രാത്രിയോടെയാണ് താനൂര്‍ തീരദേശത്തെ കോര്‍മ്മന്‍ കടപ്പുറം, ചാപ്പപ്പടി, ആല്‍ ബസാര്‍, എന്നിവിടങ്ങളില്‍ അക്രമം പൊട്ടിപുറപ്പെട്ടത്. സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മിലാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ വീടുകള്‍ അഗ്നിക്കിരയാക്കുകയും, തല്ലിതകര്‍ക്കുകയും ചെയ്തിരുന്നു. ഒട്ടേറെ വാഹനങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടു.

വീടുകളില്‍ കയറിയിറങ്ങി...

വീടുകളില്‍ കയറിയിറങ്ങി...

അക്രമമുണ്ടായ രാത്രി സ്ഥലത്തെത്തിയ പോലീസിന് ഏറെ പണിപെട്ട ശേഷമാണ് സംഘര്‍ഷം നിയന്ത്രിക്കാനായത്. ആകാശത്തേക്ക് വെടിവെച്ചാണ് പോലീസ് അക്രമികളെ തുരത്തിയത്. ഇതിനുശേഷമായിരുന്നു അക്രമികളെ പിടികൂടാനിറങ്ങിയ പോലീസ് വീടുകളില്‍ കയറിയിറങ്ങിയത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ കയറിയ എആര്‍ ക്യാമ്പിലെ പോലീസ് വീട്ടുപകരണങ്ങള്‍ നശിപ്പിച്ചെന്നും ആരോപണമുണ്ട്.

സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം...

സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം...

തീരദേശത്തെ ഒട്ടുംപുറം മേഖലയിലെ ഇരുപതോളം വീടുകളില്‍ അക്രമം അഴിച്ചുവിട്ട പോലീസ് വാഹനങ്ങള്‍ തകര്‍ത്തതായും പ്രദേശവാസികള്‍ ന്യൂനപക്ഷ കമ്മീഷന് മൊഴി നല്‍കിയിരുന്നു. നിരപരാധികളായ ഈ കുടുംബങ്ങള്‍ക്ക് പോലീസിന്റെ അതിക്രമം കാരണമുണ്ടായ നാശ നഷ്ടങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണമെന്നും, നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

റിമാന്‍ഡിലുള്ള ചില പ്രതികള്‍ നിരപരാധികളെന്നും...

റിമാന്‍ഡിലുള്ള ചില പ്രതികള്‍ നിരപരാധികളെന്നും...

പോലീസിന്റെ വീഴ്ചയെ സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള പല പ്രതികളും നിരപരാധികളാണെന്നും ചിലര്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം പരിശോധിക്കാനും ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Minority commission report about Tanur political clash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X