കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരെ വെളിച്ചത്തുകൊണ്ടുവരണം,മകള്‍ ആത്മഹത്യ ചെയ്യില്ല;മിഷേലിന്റെ പിതാവ് മുഖ്യമന്ത്രിക്ക് മുന്നില്‍...

എറണാകുളം വാര്‍ഫിന് സമീപത്ത് നിന്നുമാണ് മിഷേല്‍ ഷാജിയുടെ മൃതദേഹം ലഭിച്ചത്.

Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ പിതാവ് ഷാജി വര്‍ഗീസ് മുഖ്യമന്ത്രിയെ കണ്ടു. തിരുവനന്തപുരത്തെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയത്. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഷാജി വര്‍ഗീസ് ആവശ്യപ്പെട്ടു.

മകളുടെ മരണം ആത്മഹത്യയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും, സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുമെന്നും മുഖ്യമന്ത്രി അദ്ദേഹത്തിന് ഉറപ്പുനല്‍കി. പിറവം എംഎല്‍എ അനൂപ് ജേക്കബ്ബ്, കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍, എംഎല്‍എമാരായ എം സ്വരാജ്, ഹൈബി ഈഡന്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവരും മിഷേലിന്റെ പിതാവിനൊപ്പമുണ്ടായിരുന്നു.

mishelshajikochi

കൊച്ചി കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നും കലൂര്‍ പള്ളിയിലേക്ക് പോയ മിഷേലിനെ ഞായറാഴ്ച വൈകീട്ട് മുതലാണ് കാണാതായത്. പിന്നീട് തിങ്കളാഴ്ച രാവിലെ എറണാകുളം വാര്‍ഫിന് സമീപത്ത് നിന്നുമാണ് മിഷേല്‍ ഷാജിയുടെ മൃതദേഹം ലഭിച്ചത്. മരണം ആത്മഹത്യയാണെന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാല്‍ മിഷേലിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും, സംഭവവുമായി ബന്ധപ്പെട്ട ക്രോണിന്‍ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

English summary
Mishel Shaji's Father met chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X