മിഥുന്റെ മരണം; മകനെ അവസാനമായി കാണാന്‍ അമ്മ നാളെയെത്തും: പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും
കൊല്ലം: കൊല്ലത്ത് ഗവണ്മെന്റ് സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നാടിന്റെയാകെ സങ്കടവും പ്രതിഷേധവും അണപൊട്ടി ഒഴുകുന്നു. സ്കൂള്‍ അധികൃതരുടെ അനാസ്ഥയും കെഎസ്ഇബിയുടെ ഉത്തരവാദിത്തം ഇല്ലായ്മയും വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ തുല്യ പങ്കു വഹിക്കുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് കനത്ത പൊലീസ് കാവലിലാണ് സ്കൂള്‍ ഇപ്പോഴുള്ളത്.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് മനുവിനാണ് ഇന്നലെ സ്കൂളില്‍ വച്ച് ദാരുണാന്ത്യം സംഭവിച്ചത്. സ്കൂളിലെ സൈക്കിള്‍ ഷെഡിനു മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ ഷെഡിന് മുകളില്‍ കയറിയപ്പോഴാണ് അതുവഴി കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ തട്ടി ദാരുണമായ അപകടം സംഭവിച്ചത്.

മിഥുന്റെ മരണം സംസ്ഥാനത്തിന്റെയാകെ വേദനയായി മാറിയിരിക്കുകയാണ്. തീരെ ദരിദ്രമായ പശ്ചാത്തലത്തിലുള്ളതാണ് മിഥുന്റെ കുടുംബം. രാവിലെ സ്കൂളില്‍ പോയ മകനെ ജീവനില്ലാത്ത ശരീരമായി കാണേണ്ടി വന്നതിന്റെ നടുക്കത്തിലാണ് ഇപ്പോഴും മിഥുന്റെ അച്ഛനും മുത്തശ്ശിയുമൊക്കെ. കുടുംബത്തിന്റെ പട്ടിണി അകറ്റാന്‍ വിദേശത്തു പോയ അമ്മ സുജയെയും ഏറെ പ്രയാസപ്പെട്ടാണ് വിവരം അറിയിച്ചത്. സുജ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം. അതുവരെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
തുര്‍ക്കിയിലാണ് അമ്മ സുജ ഇപ്പോഴുള്ളത്. നാളെ രാവിലെയോടെ നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്നായിരിക്കും സംസ്കാരം നടത്തുക.
സംഭവത്തില്‍ ബാലാവകാശ കമ്മിഷന് ഇന്ന് സ്കൂളില്‍ എത്തി മരണം സംബന്ധിച്ച വിശദാംശങ്ങള്‍ തേടും. പൊതുവിദ്യാഭ്യാസ ഡയറക്ടറും ഇന്ന് സ്കൂളിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ കടുത്ത നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ശാസ്താംകോട്ട പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രധാനാധ്യാപിക സസ്പെന്ഷന് നേരിടേണ്ടി വരുമെന്നാണ് ഇപ്പോള്‍ വരുന്ന വിവരം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കര്‍ശന നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംഭവത്തില്‍ സ്കൂളിനും കെഎസ്ഇബിക്കും പഞ്ചായത്തിനും ഗുരുതര വീഴ്ച്ച ഉണ്ടായിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്കൂള്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ്.
വൈദ്യുതി ലൈനിന് തൊട്ടുതാഴെ ഷെഡ് പണിതത് നിയമവിരുദ്ധമാണ്. കെട്ടിടത്തിന് പഞ്ചായത്താണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ സ്കൂള്‍ അധികൃതര്‍ അനുമതി വാങ്ങാതെയാണ് ഷെഡ് നിര്‍മിച്ചതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. ഇക്കാര്യങ്ങളില്‍ എല്ലാം അന്വേഷണമുണ്ടാവും.
സ്കൂള്‍ അധികൃതര്‍ക്ക് ഉണ്ടായ വീഴ്ചയില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടത്തില്‍ വിദ്യാഭ്യാസ വകുപ്പിനും ഉത്തരവാദിത്വം ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ ജീവന് നഷ്ടപ്പെട്ടത് അനാസ്ഥ കൊണ്ട് മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്കൂളിലേക്കുള്ള വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍ ഇന്നും തുടരും. കെഎസ്യു, എബിവിപി, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകള്‍ ഇന്ന് കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മിഥുന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ സ്കൂളിന് അവധി നല്‍കിയിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നും അവധിയാണ്. സംഘര്‍ഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് സ്കൂളിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications