കുതിച്ചുചാടി മുന്‍ പിറവം എംഎല്‍എ എംജെ ജേക്കബ്;ഫേസ്ബുക്ക് കുറിപ്പുമായി പിവി ശ്രീനിജിന്‍..
കോഴിക്കോട്: മാസ്റ്റേഴ്സ് അത്ലറ്റിക്‌സില്‍ വീണ്ടും താരമായി മുന്‍ പിറവം എംഎല്‍എ എം ജെ ജേക്കബ്. എണ്‍പതുകാരനായ എം ജെ ജേക്കബ് സംസ്ഥാന മലയാളി മാസ്റ്റേഴ്‌സ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും സ്വര്‍ണം നേടി.
മെഡിക്കല്‍ കോളേജ് റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റില്‍ ലോങ് ജമ്പിലും 80, 200 മീറ്റര്‍ ഹര്‍ഡില്‍സിലുമാണ് ജേക്കബ് ഒന്നാമതെത്തിയത്. 1963 ല്‍ കേരളത്തിലെ അന്നത്തെ ഏക സര്‍വകലാശാലയായ കേരള യൂണിവേഴ്‌സിറ്റിയുടെ ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു. അന്ന് 400 മീറ്റര്‍ ഹാര്‍ഡില്‍സില്‍ റെക്കോഡ് വിജയംനേടി.

ഏഷ്യ, ചൈന, ജപ്പാന്‍ സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നടന്ന മാസ്റ്റേഴ്‌സ് ഏഷ്യന്‍ മീറ്റിലും ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നടന്ന ലോകമീറ്റിലും സ്വര്‍ണം നേടി.
2006 ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് സിപിഐ എം സ്ഥാനാര്‍ഥിയായി മന്ത്രി ടി എം ജേക്കബ്ബിനെ അട്ടിമറിച്ച് എംഎല്‍എയായി. രണ്ടുതവണ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായി. രണ്ടുതവണയും മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് നേടി. എംഎ, എല്‍എല്‍ബി ബിരുദധാരിയാണ്. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമാണ് തന്റെ കരുത്തെന്ന് എം ജെ ജേക്കബ് പറയുന്നു.
ഇദ്ദേഹത്തിന്റെ ഫോട്ടോ എംഎല്‍എ ശ്രീനിജിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പിറവം മുന്‍ MLA സ. എം ജെ ജേക്കബ് ഫിന്‍ലാന്റില്‍ നടന്ന ലോക മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. മത്സരിച്ച 200 മീ. ഹര്‍ഡില്‍സിലും 800 മീ. ഹര്‍ഡില്‍സിലും വെങ്കലം നേടി.' സ. എം ജെ നമ്മുടെ അഭിമാനം..അഭിനന്ദനങ്ങള്‍.. എന്നാണ് അദ്ദേഹം കുറിച്ചത്.












Click it and Unblock the Notifications