• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മലയാളിക്ക് ശുദ്ധവിവരക്കേടാണിത്; ചാനല്‍ ചര്‍ച്ചയില്‍ ശ്രീധരന്‍പിള്ളയെ തേച്ചൊട്ടിച്ച് ശ്രീചിത്തിരന്‍

കോഴിക്കോട്: ശബരിമലയില്‍ യുവതീ പ്രവേശനം ഉണ്ടായാല്‍ നടഅടച്ചിടുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്നോട് ആലോചിച്ച ശേഷമാണെന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. യുവമോര്‍ച്ചയുടെ സംസ്ഥാന നേതൃയോഗത്തില്‍ നടന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ശബരി മലവിഷയത്തില്‍ ബിജെപി വെട്ടിലായിരിക്കുകയാണ്.

ഉപതിരഞ്ഞെടുപ്പ്; 5 ല്‍ 4 മണ്ഡലത്തിലും കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് വന്‍ മുന്നേറ്റം, ബിജെപിക്ക് അടിപതറി

ശബരിമലയില്‍ നമ്മള്‍ ഒരു അജണ്ട മുന്നോട്ട് വെച്ചു. ആ അജണ്ടയില്‍ പലരും വീണു. ശബരിമല വിഷയം ബിജെപിക്ക് സുവര്‍ണാവസരമാണ്. അവസാനം ബിജെപിയും എതിര്‍കക്ഷിയായ കമ്യൂണിസ്റ്റ് സര്‍ക്കാരും മാത്രമാണ് അവശേഷിക്കുകയുള്ളു എന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് സാമൂഹ്യ നിരീക്ഷകനായ ശ്രീചിത്തരന്‍ വ്യക്തമായ മറുപടിയുമായി രംഗത്ത് വന്നിരിരക്കുന്നത്.

മീഡിയാ വണ്‍ ചാനല്‍ ചര്‍ച്ച

മീഡിയാ വണ്‍ ചാനല്‍ ചര്‍ച്ച

ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 'കാവി, കള്ളം, കലാപം' എന്നീ വിഷയത്തില്‍ ഊന്നിയായിരുന്നു ഇന്നലെ മീഡിയാ വണ്‍ ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ഈ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടാണ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ക്കെതിരെ ശ്രീചിത്തരന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.

ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന

ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന

കേരളത്തിലെ വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന. സര്‍ക്കാര്‍ ജനാധിപത്യപരമായും നിയമപരമായും നടപടിയെടുത്ത് പോകേണ്ട് സന്ദര്‍ഭം എത്തിക്കഴിഞ്ഞിരിക്കുന്നു. അതില്‍ ഒരു തരത്തിലും സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ശ്രീചിത്രന്‍ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍

ശ്രീധരന്‍പിള്ള ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ചരിത്രബോധ്യമുള്ള, ബിജെപിയെ ബോധ്യമുള്ള ഏതൊരു സാധാരണക്കാരനും അറിയാവുന്ന കാര്യമാണ്. കുറച്ചു നാള്‍ മുമ്പ് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായം 50 രൂപയുടെ പെട്രോളിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ മറുപടി.

ബിജെപിയില്‍ ചേര്‍ന്നെന്ന്

ബിജെപിയില്‍ ചേര്‍ന്നെന്ന്

പിന്നീട് ഈ അടുത്ത് മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ട് തന്നെ കാണാനെത്തിയ ക്രിസ്ത്യന്‍ പുരോഹിതന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വ്യക്തിയാണ് ശ്രീധരന്‍പിള്ളയെന്നും ശ്രീചിത്തിരന്‍ വിമര്‍ശിക്കുന്നു.

ശിവദാസന്‍ ആചാരിയുടെ മരണം

ശിവദാസന്‍ ആചാരിയുടെ മരണം

കുറച്ചു ദിവസം മുന്‍പ് ശിവദാസന്‍ ആചാരിയുടെ മരണവുമായി ബന്ധപ്പെട്ടും അദ്ദേഹം നുണകള്‍ പറഞ്ഞു. ഇതേക്കുറിച്ച് മരണപ്പെട്ടയാളുടെ മകന്‍ വ്യക്തമാക്കിയിട്ടും ശ്രീധരന്‍പിള്ള തന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

ആണ്ടി വലിയ അടിക്കാരനാണ്

ആണ്ടി വലിയ അടിക്കാരനാണ്

ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയുന്നത് പോലെ അദ്ദേഹം ഇടക്കിടെ താന്‍ വലിയ ഒരു ക്രീമിനല്‍ ലോയറാണെന്ന് പറയുന്നു. എന്നാല്‍ അദ്ദേഹം മനസ്സിലാക്കേണ്ട കാര്യമുണ്ട്. തന്ത്രി നിയമസഹായം തേടിയെത് ഒരു വാദത്തിന് വേണ്ടി സമ്മതിക്കാം.

നട അടച്ചിടാമോ

നട അടച്ചിടാമോ

എന്നാല്‍ നിയമസഹായം തേടുകയാണെങ്കില്‍ നട അടച്ചിടാമോ എന്ന് ചോദിക്കുമ്പോള്‍ നട അടച്ചിടുന്നത് കോടതി അലക്ഷ്യമാകുമെന്ന് പറയണം അങ്ങനെ അല്ലെങ്കില്‍ അതിനുള്ള വകുപ്പുകള്‍ കാണിക്കണം. എന്നാല്‍ ധൈര്യമായി നിങ്ങള്‍ നടച്ചിട്ടോ എന്ന് പറയുന്നത എന്ത് നിയമോപദേശമാണെന്നും ശ്രീചിത്തിരന്‍ ചോദിക്കുന്നു.

രാഷ്ട്രീയക്കാരന്റെ ഭാഷ

രാഷ്ട്രീയക്കാരന്റെ ഭാഷ

ഇതില്‍ രാഷ്ട്രീയക്കാരന്റെ ഭാഷയല്ലാതെ വേറെയൊന്നും ഇല്ല. ഇദ്ദേഹം പറയുന്ന ഗോള്‍ഡന്‍ ഓപ്പര്‍ച്യൂനിറ്റിയുണ്ടല്ലോ ഇത് നോര്‍ത്ത് ഇന്ത്യയില്‍ നടക്കുന്ന ഗോള്‍ഡന്‍ ഓപ്പര്‍ച്യൂനിറ്റിയാണ്. എന്നാല്‍ ഇവിടെ അതിന് മലയാളികള്‍ അതിന് അട്ടര്‍ നോണ്‍സണ്‍സ് എന്നാണ് പറയുക.

ഉത്തരേന്ത്യയില്‍ അത് നടക്കും

ഉത്തരേന്ത്യയില്‍ അത് നടക്കും

ഉത്തരേന്ത്യയില്‍ അത് നടക്കും. സാക്ഷരരല്ലാത്ത ഒരു സമൂഹത്തിന് മുന്നില്‍ മനുഷ്യരെ കുളം കുത്തിക്കലക്കി വര്‍ഗിയ വിഷം പടര്‍ത്തി അവിടെ നിന്ന് ലാഭം കൊയ്യുന്ന അടവ് നടക്കും. അത് ബിജെപിയുടെ ഒരു പരിചയമാണ്. ഓള്‍ ഇന്ത്യാലെവലില്‍ പലപ്പോഴും ഈ അടവ് ചിലവായിട്ടുണ്ട്.

കേരളത്തില്‍ സുവര്‍ണ്ണാവസരമല്ല

കേരളത്തില്‍ സുവര്‍ണ്ണാവസരമല്ല

അതിനലാണ് അദ്ദേഹം ശബരിമല വിഷയത്തെ സുവര്‍ണ്ണാവസരം എന്നു പറയുന്നത്. ഇത് കേരളത്തില്‍ സുവര്‍ണ്ണാവസരമല്ല എന്ന തിരിച്ചറിവ് അയാള്‍ക്കുണ്ടാകേണ്ടതാണ്. എന്നാല്‍ അതുണ്ടാകുന്നില്ലെന്നും ശ്രീചിത്തിരന്‍ അഭിപ്രായപ്പെടുന്നു.

 കോണ്‍ഗ്രസ് കോണ്‍ഗ്രസാവണം

കോണ്‍ഗ്രസ് കോണ്‍ഗ്രസാവണം

ബിജെപി മുന്നോട്ടുവെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണു. ഇനി സര്‍ക്കാറും ബിജെപിയും മാത്രമാണ് എതിരാളികള്‍ എന്നു പറയുമ്പോള്‍ ആ അജണ്ടയില്‍ വീണവര്‍ ആരൊക്കെയാണെന്ന് അവര്‍ സ്വയം തിരിച്ചറിയുന്നത് നന്നായിരിക്കും. ഇനിയെങ്കിലും കോണ്‍ഗ്രസ് എഴുന്നേറ്റ് നിന്ന് കോണ്‍ഗ്രസാവണം.

ആര്‍എസ്എസിനോട് ഒന്നും പറയനില്ല

ആര്‍എസ്എസിനോട് ഒന്നും പറയനില്ല

ആര്‍എസ്എസിനോട് പ്രത്യേകിച്ചു ഒന്നും പറയനില്ല. നിങ്ങളുടെ കളി ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. കേളത്തിലെ മനുഷ്യര്‍ക്ക് കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടുകഴിഞ്ഞു. ശബരിമലയില്‍ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സമരമാണ് നടക്കുന്നതെന്ന് എന്നത് മാത്രമാണ് ശ്രീധരന്‍പിള്ള ഈയിടെ പറഞ്ഞ എക സത്യം.

എന്ത് വിശ്വാസം

എന്ത് വിശ്വാസം

ശബരിമല സുവര്‍ണാവസരമാണ് എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. ഇതൊക്കെയാണ് അദ്ദേഹത്തിന്റെ ഭാഷ. ഇദ്ദേഹത്തിന് എന്ത് വിശ്വാസം ആണ് ഉള്ളത്. അദ്ദേഹം പറയുന്നത് കൃത്യമായ രാഷ്ട്രീയമാണ് ഉള്ളത്. ആര്‍എസ്എസിന്റെ തന്ത്രങ്ങള്‍ ഇവിടെ ഇറക്കാമെന്ന് കരുതണ്ട. കേരളത്തിലെ ആധുനിക ജനാധിപത്യ മതേതര സമൂഹം അതിനെ പ്രതിരോധിക്കുമെന്നതില്‍ ഒരു സംശയുവുമില്ലെന്നും ശ്രീചിത്തരന്‍ വ്യക്തമാക്കുന്നു.

https://www.youtube.com/watch?v=nmRRCnUAgzA

ചാനല്‍ ചര്‍ച്ച

മീഡിയ വണ്‍

ദര്‍ശനത്തിന് എത്തിയത് ശശികല ടീച്ചറുടെ അറിവോടെയെന്ന് സ്ത്രീയുടെ ഭര്‍ത്താവ്

lok-sabha-home

English summary
mj sreechithran againt sreedharan pillai

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more