പിണറായി വിജയന്‍ ഭീരുവാണെന്ന്... പറയുന്നത് എംഎം ഹസ്സന്‍; പുലി വിജയന്‍ കടലാസ് പുലി ആയെന്ന്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ വീണ്ടും രംഗത്ത്. പിണറായി വിജയന്‍ ഭീരുവാണ് എന്നാണ് ഇത്തവണ ഹസ്സന്‍ ഉന്നയിക്കുന്ന ആക്ഷേപം.

ഒരേ സമയം ധാര്‍ഷ്ട്യവും ഭീരുത്വവും ഉള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നാണ് ഹസ്സന്‍ പറഞ്ഞത്. അതിന് ഉദാഹരണമായി പറയുന്നത് രണ്ട് കാര്യങ്ങളും.

MM Hassan

ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ രാജ്ഭവനില്‍ ചെന്നതാണ് പിണറായി വിജയന്റെ ഭീരുത്വത്തിന് തെളിവായി ഹസ്സന്‍ പറയുന്നത്. സര്‍ക്കാരിനെ പിരിച്ചുവിടുമോ എന്ന പേടിയുടെ പുറത്താണത്രെ ഗവര്‍ണറെ കാണാന്‍ പോയത്. പിണറായി വിജയന്‍ അധികാര മോഹം ഉളള ആളാണെന്നും ഹസ്സന്‍ വിമര്‍ശനം ഉന്നയിക്കുന്നു.

ഈ സംഭവങ്ങളെല്ലാം വാര്‍ത്തയായപ്പോള്‍ ആണ് മാധ്യമ പ്രവര്‍ത്തകരോട് പിണറായി വിജയന്‍ ധാര്‍ഷ്ട്യം കാണിച്ചത് എന്നും പറയുന്നുണ്ട് ഹസ്സന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ഹസ്സന്റെ വിമര്‍ശനം.

Pinarayi Government will help Mahdani to come to Kerala

പുലി വിജയന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട പിണറായി വിജയന്‍ വെറും കടലാസ് പുലിയായി മാറിക്കഴിഞ്ഞതായും ഹസ്സന്‍ പരിഹസിച്ചു. ആഭ്യന്തര വകുപ്പ് തീര്‍ത്തും പരാജയപ്പെട്ടെന്നും ഹസ്സന്‍ ആരോപിച്ചു.

English summary
MM Hassan against Pinarayi Vijayan.
Please Wait while comments are loading...