കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയെ വെട്ടിയ വിഎസിന് മണിയുടെ മറുവെട്ട്

മണിയെ മന്ത്രിസ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട വിഎസിനെതിരെ എംഎം മണി. രാജി വെയ്‌ക്കേണ്ടി വരില്ലെന്നാണ് മണിയുടെ വിശ്വാസം.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: അഞ്ചേരി വധക്കേസില്‍ പ്രതിയായ എംഎം മണിയെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കണമെന്നു പറഞ്ഞ വിഎസ് അച്യുതാനന്ദന് എംഎം മണിയുടെ കുറിക്കു കൊള്ളുന്ന മറുപടി. വിഎസിന് മറുപടി പറയുന്നത് തന്റെ അന്തസിന് ചേര്‍ന്നതല്ലെന്നായിരുന്നു മണിയുടെ പ്രതികരണം. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മണി ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വിഎസിന് അതില്‍ പങ്കുണ്ടെന്നു പറയാത്തത് മര്യാദ കൊണ്ടാണെന്നും മണി വ്യക്തമാക്കി. തല പോയാലും ശരിയായ കാര്യവും ന്യായവുമല്ലാത്തതൊന്നും താന്‍ പറയില്ലെന്നും മണി വ്യക്തമാക്കി.

ക്രിമിനല്‍ കേസില്‍ പ്രതിയായവരെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരുത്തുന്നത് പാര്‍ട്ടി നിലപാടിനെതിരാണെന്ന് കാണിച്ച് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയിരുന്നു. മണിയെ മാറ്റേണ്ടതില്ല എന്ന പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിക്കുകയും ചെയ്തു.

മുന്‍ വിശ്വസ്തനെ തള്ളി വിഎസ്

വിഎസ് അച്യുതാനന്ദന്റെ മുന്‍ വിശ്വസ്തനായ എംഎം മണി പിന്നീട് വിഎസിനെ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടിയിരുന്നു. മണിക്കെതിരായി ഉപയോഗിക്കാന്‍ കിട്ടിയ അവസരം വിഎസ് കൃത്യമായി ഉപയോഗിച്ചെന്നാണ് നിരീക്ഷണം.

വിഎസിന് മണിയുടെ മറുപടി

അഞ്ചേരി ബേബി വധക്കേസില്‍ വിഎസിനും പങ്കുണ്ടെന്ന നിലയിലേക്കാണ് മണി പറഞ്ഞു വച്ചത്. എന്നാല്‍ തല പോയാലും ശരിയായ കാര്യവും ന്യായവുമല്ലാത്തതൊന്നും താന്‍ പറയില്ലെന്നും മണി കൂട്ടിച്ചേര്‍ത്തത് വിഎസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പറഞ്ഞു വയ്ക്കുകയായിരുന്നു.

പാര്‍ട്ടിയെ കുത്തിയ കത്ത്

പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം ഇതു രണ്ടാം തവണയാണ് വിഎസിന്റെ കത്ത് പാര്‍ട്ടിക്കു കുത്താകുന്നത്. മണിയെ മന്ത്രിസ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് കത്ത് നല്‍കിയത്.

സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസ്

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും മണിക്കെതിരായ കേസ് ഉണ്ടായിരുന്നു. മണിക്ക് മത്സരക്കുന്നതിന് തടസവും ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ എംഎം മണി രാജി വയ്‌ക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

മണി തുടരുമോ..?

മണിയെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റേണ്ടതില്ലെന്നാണ് ഈ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്. തന്നെ മന്ത്രി സ്ഥാനത്തു നിന്നും നീക്കില്ലെന്നാണ് മണി കരുതുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ് പാര്‍ട്ടിയും കേരള രാഷ്ട്രീയവും കാത്തിരിക്കുന്നത്.

English summary
MM Mani against VS Achuthanandan on Ancheri Bbaby murder. Mani believes he will remain in the position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X