• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കഴുത കാമം കരഞ്ഞു തീർക്കുന്നതു പോലെ,ഏത് കോത്താഴത്തെ ഭാഷയാണ് മണി പറയുന്നത് ?;രാജ്മോഹൻ ഉണ്ണിത്താൻ

Google Oneindia Malayalam News

ഡൽഹി : നിയമസഭയ്ക്കുളളിൽ മുൻമന്ത്രി എം എം മണി വടകര എം എൽ എയായ കെ കെ രമയ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. മണിക്കെതിരെ രൂക്ഷ വിമർശനമാണ് ഉണ്ണിത്താന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

കഴുത കാമം കരഞ്ഞു തീർക്കുന്നതു പോലെയാമ് മണിയുടെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം അനുസരിച്ച് ചുടുചോറു വരുന്ന കുട്ടി കുരങ്ങനാണ് മണി എന്നും രാജ് മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു. ഏത് കോത്തായത്തെ ഗ്രാമഭാഷയാണ് എം എം മണി പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

നിയമസഭയ്ക്കുള്ളിൽ കെ കെ രമയ്ക്കെതിരെ ഇത്തരമൊരു വിവാദ പരാമർശം നടത്തിയതിന് പിന്നിൽ പിണറായി വിജയനാണ്. അദ്ദേഹമാണ് മണിയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. അതേസമയം , കഴിഞ്ഞ നാല് ദിവസങ്ങൾക്ക് മുൻപാണ് കേരളത്തിൽ ഏറ്റവും വലിയ ചർച്ചാ വിഷയമായ വിവാദ പരാമർശം നടന്നത്.

നിയമ സഭയ്ക്കുള്ളിൽ ആയിരുന്നു സംഭവം. മുൻമന്ത്രിയായ എം എം മണി വടകര എം എൽ എയും ടി പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമയെ അധിക്ഷേപിക്കുകയായിരുന്നു. 'ഒരു മഹതി സര്‍ക്കാരിന് എതിരെ സംസാരിച്ചു, ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധിയാണ്. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല' എന്നായിരുന്നു എം എം മണി നിയമസഭയിൽ കെ കെ രമയ്ക്ക് എതിരെ വ്യക്തമാക്കിയത്.

ഇതിന് പിന്നാലെയാണ് നിരവധി പ്രതികരണങ്ങളും വിമർശനങ്ങളും എം എം മണി ഇപ്പോൾ നേരിടുകയാണ്. കെ കെ രമ എം എം മണിയ്ക്ക് മറുപടിയും നൽകിയിരുന്നു.

കെ കെ രമ പറഞ്ഞ വാക്കുകൾ :- 'ടി പി ചന്ദ്രശേഖരനെ കൊന്നിട്ടും സി പി എമ്മിന് മതിയായിട്ടില്ല. ജനങ്ങൾ തെരഞ്ഞെടുത്ത് സഭയിൽ എത്തിയ അംഗമാണ് ഞാൻ. ആർ എം പി ഐയുടെ വളർച്ച , സർക്കാരിനെതിരെ സംസാരിക്കുന്നത്, വിമർശിക്കുന്നത് ഇതൊക്കെ അവരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള ഒട്ടും മനുഷ്യത്വം ഇല്ലാത്ത പ്രയോഗം നിയമസഭയ്ക്കുള്ളിൽ വച്ച് തനിക്കെതിരെ നടത്തിയത്. എം എം മണി തന്നെ വിളിച്ചത് മഹതി എന്നാണ്.

എംഎം മണിയുടെ വിവാദ പരാമർശം:'ആനി മറുപടി പറഞ്ഞിട്ടുണ്ട്, ഞാൻ അറിയിക്കേണ്ട വേദിയില്‍ പറയും';ചിഞ്ചു റാണിഎംഎം മണിയുടെ വിവാദ പരാമർശം:'ആനി മറുപടി പറഞ്ഞിട്ടുണ്ട്, ഞാൻ അറിയിക്കേണ്ട വേദിയില്‍ പറയും';ചിഞ്ചു റാണി

സഭയിലെ മുതിർന്ന അംഗങ്ങൾ അത്തരമൊരു പരാമർശം വേണ്ടായിരുന്നു എന്ന് പറഞ്ഞതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശേഷം, മുഖ്യമന്ത്രി പിണറായി വിജയൻ വന്നപ്പോള്‍ മാപ്പ് പറയേണ്ടതില്ല എന്ന് പറഞ്ഞിട്ടാണ് എം എം മണി പ്രസംഗം തുടർന്നത് എന്നാണ് ഞങ്ങള്‍ക്ക് ആ സഭയില്‍ നിന്നും തോന്നിയത്. സി പി എമ്മാണ് തന്നെ വിധവയാക്കി മാറ്റിയത്. ടി പി യെ കൊന്നത് സി പി എം ആണ്. കൊന്നത് ശരിയാണെന്ന് സി പി എം സ്ഥാപിക്കുകയാണ് ഇപ്പോള്‍ ചെയ്തത്.

'വർഗീയത പരത്താനാണ് സംഘപരിവാർ ശ്രമിക്കുന്നത്; ക്രൂരതയും ഹിംസയും ചേർക്കലാണ് പരിപാടി'; പി ജയരാജന്‍'വർഗീയത പരത്താനാണ് സംഘപരിവാർ ശ്രമിക്കുന്നത്; ക്രൂരതയും ഹിംസയും ചേർക്കലാണ് പരിപാടി'; പി ജയരാജന്‍

ചന്ദ്രശേഖരനെ കൊന്നുവെന്ന് സ്ഥാപിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് കുലംകുത്തി കുലം കുത്തിയെന്ന് വീണ്ടും വീണ്ടും വിളിച്ചത്. മരിച്ചപ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്ന് ചോദിച്ചപ്പോള്‍ അത് ഓരോരുത്തരുടെ മാനസിക നിലയ്ക്ക് അനുസരിച്ചിരിക്കും എന്ന് പറഞ്ഞതും അതിന്റെ ഭാഗമായിട്ടാണ്. അതിന്റെ തുടര്‍ച്ച തന്നെയാണിത്. പിന്‍വലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയണമായിരുന്നു. ഭരണപക്ഷത്തുള്ള ഒരാളെ പ്രതിപക്ഷത്തുള്ള ഒരാളാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ അത് പിന്‍വലിക്കണമെന്ന് പറയണം. ഇത് അങ്ങേയറ്റം അപമാനിക്കുന്നതിന് തുല്യമാണിത്'....

English summary
mm mani and kk rama issues; rajmohan unnithan mock to against mm mani over this issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X