കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണി മാപ്പ് പറഞ്ഞു!! തന്റെ പ്രസ്താവന തെറ്റിദ്ധരിയ്ക്കപ്പെട്ടു, ഖേദമുണ്ട്...

താന്‍ പറഞ്ഞത് ആരെ എങ്കിലും വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിയ്ക്കുന്നു എന്ന് അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.

  • By മരിയ
Google Oneindia Malayalam News

തൊടുപുഴ: പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകരേയും സമരത്തേയും കുറിച്ച് മോശം പരാമര്‍ശം നടത്തിയ മന്ത്രി എം എം മണി ഖേദം പ്രകടിപ്പിച്ചു. താന്‍ പറഞ്ഞത് ആരെ എങ്കിലും വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിയ്ക്കുന്നു എന്ന് അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.

M M Mani

പൊമ്പളൈ ഒരുമൈ മൂന്നാറില്‍ നടത്തിയ സമരത്തിന് ഇടേ കള്ളുകുടിയും മറ്റ് എല്ലാ വൃത്തികേടുകളും നടന്നിരുന്നു എന്നാണ് എം എം മണി പറഞ്ഞിരുന്നത്. ഈ പ്രസ്താവനയ്ക്ക് എതിരെ പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകരും സിപിഎം നേതാക്കളും രംഗത്തെത്തി. മണിയുടെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞതോടെ എം എം മണി പ്രതിരോധത്തിലായി.

സ്ത്രീകളുടെ സമര വിജയമാണ് മൂന്നാറിൽ കണ്ടത്, അതിനെ അത്തരത്തിൽ കാണണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മന്ത്രി എം കെ ബാലനും, സിപിഎം നേതാക്കളായ ടിഎൻ സീമ, പി കെ ശ്രീമതി എന്നിവരും മണിയുടെ പ്രസ്താവനയെ വിമർശിച്ചിരുന്നു.

എന്നാൽ മണിയുടെ ഖേദപ്രകടനം അംഗീകരിയ്ക്കാൻ പൊന്പളൈ ഒരുമൈ തയ്യാറായിട്ടില്ല. മണി നേരിട്ട് മൂന്നാറിൽ എത്തി മാപ്പ് പറയണം എന്നാണ് പൊന്പളൈ ഒരുമൈ പ്രവർത്തകരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പൊന്പൈളൈ ഒരുമൈ നേതാവായ ഗോമതി അടക്കമുള്ളവർ മൂന്നാർ ടൌണിൽ കുത്തിയിരുന്ന് പ്രതിഷേധിയ്ക്കുകയാണ്.

English summary
Minister MM Mani apologise in Anti Women statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X