കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്രചരണങ്ങൾക്കെതിരെ സർക്കാർ; ഡാമുകൾക്ക് അപകടം സംഭവിക്കില്ല, വ്യാജന്മാർക്കെതിരെ ശക്തമായ നടപടി!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കുപ്രചരണങ്ങൾക്കെതിരെ സർക്കാർ | Oneindia Malayalam

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള കുപ്രചരണങ്ങളില്‍ ശക്തമായ പ്രതികരണവുമായി വൈദ്യുതി മന്ത്രി എംഎം മണി. അണക്കെട്ടില്‍ വിള്ളലുണ്ടായെന്ന് വാട്സപ്, ഫെയ്സ്ബുക്ക് സന്ദേശങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസും വ്യക്തമാക്കിയിട്ടുണ്ട്.

<strong>മഴയിൽ തൃശ്ശൂരിൽ വ്യാപക നാശം: പൂമലയില്‍ വീട് തകര്‍ന്ന് 2 മരണം, ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു!</strong>മഴയിൽ തൃശ്ശൂരിൽ വ്യാപക നാശം: പൂമലയില്‍ വീട് തകര്‍ന്ന് 2 മരണം, ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു!

മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന തരത്തിലുള്ള വോയ്‌സ് മെസേജുകള്‍ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകുന്ന സാഹചര്യത്തില്‍ ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈബര്‍ ഡോം മേധാവി ഐജി മനോജ് എബ്രഹാം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി മന്ത്രി എംഎം മണിയും രംഗത്തെത്തിയത്.

MM Mani

മുല്ലപ്പെരിയാറിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. രണ്ടു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ അണക്കെട്ടിലെ ജലനിരപ്പ് അവലോകനം ചെയ്യുന്നുണ്ട്. അണക്കെട്ടിന് താഴെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടം സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഉറപ്പില്ലാത്ത, വെരിഫൈ ചെയ്യാത്ത സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. ദുരന്തമേഖലയില്‍ അകപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങള്‍ ഫോണ്‍ നമ്പറില്‍ വിളിച്ചുപരിശോധിച്ച ശേഷം മാത്രം ഫോര്‍വേഡ് ചെയ്യുക. സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ നല്‍കുന്നവര്‍ ആയത് ലഭിച്ചു കഴിഞ്ഞാല്‍ ആ വിവരം
അറിയിക്കുകയോ, സന്ദേശങ്ങള്‍ പിന്‍വലിക്കുകയോ ചെയ്യുക. കഴിവതും ഔദ്യോഗിക സന്ദേശങ്ങള്‍ മാത്രം പങ്കുവെക്കുക. അനാവശ്യ പോസ്റ്റുകള്‍ ഒഴിവാക്കുക. തുടങ്ങിയ നിർദേശങ്ങളാണ് പോലീസ് നൽകുന്നത്.

English summary
MM Mani's facebook post about fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X