വിടി ബല്‍റാമിന് മറുപടിയുമായി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാര്‍ കേസിലെ നടപടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ വിടി ബല്‍റാം എംഎല്‍എയ്ക്ക് മറുപടിയുമായി മന്ത്രി എംഎം മണി. നാണവും മാനവും ഉളുപ്പുമുള്ള ആരും ഇത്തരത്തില്‍ ന്യായീകരണവുമായി രംഗത്തെത്തില്ലെന്നാണ് മണിയാശാന്‍ പറയുന്നത്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് മണിയാശാന്റെ മറുപടി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരവും സത്യാഗ്രഹവും വേണ്ട, ചെയ്താല്‍ പുറത്താക്കാമെന്ന് കോടതി

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വധത്തിലെ ഗൂഢാലോചന കേസ് ശരിയായി അന്വേഷിക്കാതെ ഇടയ്ക്ക് വച്ച് ഉണ്ടാക്കിയ ഒത്തുതീര്‍പ്പിനുള്ള പ്രതിഫലമാണ് സോളാര്‍ കേസ് എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയാണ് ബല്‍റാം പോസ്റ്റിട്ടത്.

എന്നാലും ചിലത് പറയാതെ വയ്യ

എന്നാലും ചിലത് പറയാതെ വയ്യ

ഒട്ടും ബലമില്ലാത്ത രാമന്മാര്‍ക്ക് മറുപടികൊടുക്കേണ്ടെന്ന് പലവട്ടം വിചാരിച്ചതാണെന്നും എന്നാല്‍ ചിലത് പറയാതിരിക്കാന്‍ വയ്യെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

മിനിമം ധാര്‍മികതയെങ്കിലും

മിനിമം ധാര്‍മികതയെങ്കിലും

രാഷ്ട്രീയ വേട്ട എന്ന വാക്കുപയോഗിക്കാന്‍ മിനിമം ധാര്‍മികതയെങ്കിലും ഉണ്ടോയെന്ന് ആദ്യം ഇരുന്ന് ചിന്തിക്കാന്‍ മണിയാശാന്‍ ആവശ്യപ്പെടുന്നു. പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള തിരക്കു പിടിച്ചുള്ള നടപടിസിപിഎമ്മിന്റെയും പിണറായി വിജയന്റെയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണെന്നാണ് ബല്‍റാം പറഞ്ഞത്.

ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ട

ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ട

താനുള്‍പ്പെടെയുള്ളവരെ കള്ളക്കേസ് ഉണ്ടാക്കി ജയിലിലടച്ചത് രാഷ്്ട്രീയ വേട്ട അല്ലാതെ പിന്നെ എന്താണെന്ന് മണി ചോദിക്കുന്നു. കോണ്‍ഗ്രസുകാര്‍ ചെയ്യുന്ന തരംതാണ പ്രവര്‍ത്തനങ്ങള്‍ തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം.

കുറ്റസമ്മതം

കുറ്റസമ്മതം

ന്യായീകരണ പോസ്റ്റ് തയ്യാറാക്കാന്‍ വിടി ബല്‍റാം 27 മണിക്കൂര്‍ എടുത്തത് കുറ്റസമ്മതം തന്നെയല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് അമളി പറ്റി എന്ന കുറ്റ സമ്മതമാണെന്നും അദ്ദേഹം.

തരംതാണിട്ടില്ല

തരംതാണിട്ടില്ല

ടിപി കേസ് വധത്തില്‍ മാത്രമല്ല ഒന്നിലും അഡ്ജസ്റ്റ്‌മെന്റ് നടത്താന്‍ കോണ്‍ഗ്രസുകാരെപ്പോലെ തരംതാണിട്ടില്ലെന്നാണ് മണിയാശാന്‍ പറയുന്നത്. സ്വന്തം നേതാക്കളെപ്പോലെയാണ് എല്ലാവരും എന്ന് കരുതുന്നത് അനുഭവ പരിജ്ഞാനത്തിന്റെ കുറവുകൊണ്ടാണെന്നും മണിയാശാന്‍ പരിഹസിക്കുന്നു.

സധൈര്യം

സധൈര്യം

ടിപി കേസ് ഉള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ എടുത്ത എല്ലാ നടപടികളും സധൈര്യമാണ് തങ്ങള്‍ നേരിട്ടതെന്ന് അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസ് മുക്ത കേരളം

കോണ്‍ഗ്രസ് മുക്ത കേരളം

കോണ്‍ഗ്രസ് മുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കെത്താന്‍ തങ്ങള്‍ പ്രയത്‌നിക്കേണ്ടതില്ലെന്നും അതിനുള്ളതെല്ലാം കോണ്‍ഗ്രസുകാര്‍ തന്നെ ചെയ്യുന്നുണ്ടല്ലോ എന്നും അദ്ദേഹം. ഇപ്പോള്‍ തുടരുന്നത് അങ്ങ് ചെയ്‌തോണ്ടാ മതിയെന്നും 2022ല്‍ കോണ്‍ഗ്രസ് വിമുക്ത കേരളം സഫലമായിക്കൊള്ളുമെന്നും മണി.

ഭരണവിരുദ്ധ വികാരം

ഭരണവിരുദ്ധ വികാരം

ഭരണ വരുദ്ധ വികാരമെന്ന ബല്‍റാമിന്റെ ആരോപണത്തെ കുറിച്ച് അറിയണമെങ്കില്‍ ശീതീകരിച്ച മുറിയില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും ഇറങ്ങി സാധാരണക്കാരോടൊപ്പം ചെലവിടാന്‍ മണി നിര്‍ദേശിക്കുന്നു. അപ്പൊ ഭരണത്തെ കുറിച്ചുള്ള സാധാരണക്കാരന്റെ അഭിപ്രായം മനസിലായിക്കൊള്ളുമെന്നും അദ്ദേഹം.

ചൂട് ചോറ് വാരിയത് പോലെ

ചൂട് ചോറ് വാരിയത് പോലെ

നാണവും മാനവും ഉളുപ്പുമുള്ളവര്‍ ആരുംതന്നെ ഇത്തരത്തിലൊരു ന്യായീകരണ തന്ത്രവുമായി രംഗത്തു വരികയില്ലെന്ന്് മണി പറയുന്നു. നിങ്ങള്‍ കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകള്‍ പുറത്തു വരുമ്പോള്‍ ചൂട് ചോറ് വാരിയത് പോലെ ഓടിയിട്ട് കാര്യമില്ലെന്നും അദ്ദേഹം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
mm mani's facebook post reply to vt balram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്