സ്ത്രീ വിരുദ്ധ പരാമര്‍ശം; എംഎം മണി മാപ്പു പറഞ്ഞു
ഇടുക്കി: ചെറുതോണിയില്‍ വനിതാ പ്രിന്‍സിപ്പലിനെതിരെ നടത്തിയ പ്രസംഗത്തില്‍ സിപിഎം നേതാവ് എംഎം മണി മാപ്പു പറഞ്ഞു. പൈനാവ് പോളിടെക്‌നിക്ക് കോളേജ് വനിതാ പ്രിന്‍സിപ്പലിനെ ആക്ഷേപിച്ചായിരുന്നു മണി സംസാരിച്ചത്. എന്നാല്‍ പോലീസിനെതിരെ താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐക്കെതിരെ പരാതി നല്‍കിയതിനാണ് വനിതാ പ്രിന്‍സിപ്പലിനെ എംഎം മണി അധിഷേപിച്ചത്. ജെഎന്‍യു വിഷയത്തില്‍ എസ്എഫ്‌ഐ നടത്തിയ പഠിപ്പ് മുടക്ക് സമരത്തിനെതിരെ നിലപാട് സ്വീകരിച്ചതിനായിരുന്നു പ്രസംഗത്തില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ചത്.

ജെഎന്‍യു വിഷയത്തില്‍ എസ്എഫ്‌ഐ നടത്തിയ പഠിപ്പുമുടക്കിന് പ്രിന്‍സിപ്പല്‍ അനുമതി നല്‍കാഞ്ഞതോടെ സംഘര്‍ഷമുണ്ടായി. രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്തു. ഇതിനെതിരെ നടത്തിയ പ്രതിഷേധ യോഗത്തിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്.
സ്ത്രീത്വത്തെ അപമാനിച്ച് പരാമര്‍ശം നടത്തിയതിനും പോലീസിനെ ഭീഷണിപ്പെടുത്തിയതിനും മണിക്കെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ ഇടുക്കിയില്‍ നടത്തിയ പ്രസംഗം കാരണം ജയിലില്‍ വരെ എത്തിയിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications