'മുഹമ്മദാലിയുടെ' കുറവ് നികത്തി മണിയാശാന്‍... പണിപാളിയാല്‍ അതൊന്ന് പറയുകയെങ്കിലും വേണ്ടേ!!!
തൊടുപുഴ: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയെ മലയാളിയാക്കിയ ആളായിരുന്നു മുന്‍ കായികമന്ത്രി ഇപി ജയരാജന്‍. ബന്ധു നിയമനത്തിന്റെ പേരില്‍ ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു.
എന്നാല്‍ ഇത്തരം നാക്കുപിഴകള്‍ പിണറായി മന്ത്രിസഭയെ വിട്ടുപോകുന്നില്ലെന്ന് തന്നെ പറയേണ്ടി വരും. ആര്‍ക്കിട്ടെക്റ്റ് ആയ ജി ശങ്കറിനെ കാര്‍ട്ടൂണിസ്റ്റ് ശങ്കറാക്കി കെടി ജലീലും ജയരാജന്റെ പാത പിന്തുടര്‍ന്നു.
ഇപ്പോഴിതാ എംഎം മണിയ്ക്കും കിട്ടി ഉഗ്രന്‍ പണി. കലോത്സവം ഉദ്ഘാടം ചെയ്യാനെത്തിയ എംഎം മണി പ്രസംഗിച്ചത് കായികമേളയെ കുറിച്ച്.

ഇടുക്കിയിലെ കലോത്സവം
ഇടുക്കി റവന്യു ജില്ല കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി എംഎം മണി. എന്നാല്‍ മന്ത്രി കത്തിക്കയറിയത് മുഴുവന്‍ കായിക മേളയെകുറിച്ചും.

സ്വാഗതം തന്നെ കായിക മാമാങ്കത്തിന്
പ്രസംഗത്തിന്റൈ തുടക്കം തന്നെ പാളിപ്പോയി. കായികമാമാങ്കത്തിന് സ്വാഗതം പറഞ്ഞുകൊണ്ടായിരുന്നു ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. കേട്ടിരുന്നവരാരും തിരുത്തുകയും ചെയ്തില്ല.

കത്തിക്കയറുകയല്ലേ മന്ത്രി... പക്ഷേ
ഇന്ത്യ കായിക രംഗത്ത് നേരിടുന്ന പിന്നാക്കാവസ്ഥകളെ കുറിച്ചെല്ലാം മന്ത്രി പിന്നീട് കത്തിക്കയറുകയായിരുന്നു. പക്ഷേ അപ്പോഴും തിരുത്താന്‍ ാരും എത്തിയില്ല.

ഇന്ത്യ വട്ടപ്പൂജ്യം
കായിക രംഗത്ത് ഇന്ത്യ വട്ടപ്പൂജ്യം ആണെന്നാണ് മന്ത്രി മണി പറഞ്ഞത്. പിടി ഉഷയും പ്രീജ ശ്രീഝരനും ഷൈനി വിത്സണും തുടങ്ങി അപൂര്‍വ്വം പേര്‍ മാത്രമേ കായിക രംഗത്ത് ഉയര്‍ന്ന് വന്നിട്ടുള്ളൂ എന്നും മണി പറഞ്ഞു.

ആഫ്രിക്കക്കാര്‍ പോലും
ആഫ്രിക്കക്കാര്‍ പോലും സ്വര്‍ണം വാങ്ങിക്കൂട്ടുന്നു എന്നാണ് മന്ത്രി മണിയുടെ പരാതി. അമേരിക്കയും ചൈനയും നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ഇന്ത്യക്ക് വെങ്കലം കിട്ടിയാല്‍ അതെങ്കിലും കിട്ടിയെന്ന് പറയാം എന്നായിരുന്നു മണി പറഞ്ഞത്.

എന്നാല്‍ മണിയാശാന്‍ പിടി തരുമോ
കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുമ്പോള്‍ മണിയാശാന്‍ കലോത്സവത്തെ കുറിച്ചും പറഞ്ഞു. അപ്പോള്‍ കേള്‍വിക്കാരാണ് ശരിക്കും അങ്കലാപ്പിലായത്. മന്ത്രിയ്ക്ക് തെറ്റ് പറ്റിയതാണോ അതോ മനപ്പൂര്‍വ്വം പറഞ്ഞതാണോ? ഒരു എത്തും പിടിയും ഇല്ല!!

പണി കിട്ടിയത് അത് പറഞ്ഞപ്പോള്‍
കലോത്സവത്തില്‍ നിന്ന് മന്ത്രി പിന്നേയും കായിക മേളയിലേക്ക് തന്നെ എത്തി. കായിക മേളകള്‍ക്ക് 1-.45 ലക്ഷം രൂപ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ടെന്ന് കൂടി അദ്ദേഹം പറഞ്ഞു. പക്ഷേ, സത്യത്തില്‍ കലോത്സവങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക മാറ്റി വച്ചിട്ടുള്ളത്.

വീണ്ടും കലോത്സവത്തിലേത്ത്
എന്നാല്‍ മണിയാശാന്‍ പിന്നേയും കലോത്സവത്തിലേക്ക് തന്നെ തിരിച്ചെത്തി. മത്സരാര്‍ത്ഥികള്‍ക്കെല്ലാം ആശംസകളും അര്‍പ്പിച്ചു. അപ്പോഴും കാണികളുടെ സംശയം മാറിയിരുന്നില്ല












Click it and Unblock the Notifications