അതിരപ്പിള്ളിയില്‍ നിന്നും പിന്നോട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ നിലപാട് സ്വാഗതാര്‍ഹമെന്നും എംഎം മണി

  • By: Nihara
Subscribe to Oneindia Malayalam

ഇടുക്കി : അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകടിപ്പിച്ച അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പൊതുചര്‍ച്ചയിലൂടെ സമവായം ഉണ്ടാക്കി പദ്ധതി നടപ്പിലാക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ നിലപാടിനോട് യോജിക്കുന്നു. കേരളത്തിന് ഗുണകരമായ പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിരപ്പിള്ളി പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. ചര്‍ച്ച നടത്തി അനുകൂല അഭിപ്രായം നേടിയെടുത്തിന് ശേഷം പദ്ധതി നടത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറയുന്നു. ജലവൈദ്യുത പദ്ധതികള്‍ നാടിന് അത്യാവശ്യമാണ്. പദ്ധതി സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതല്ല. ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ മാത്രമാണ് ആള്‍ക്കാര്‍ പരിസ്ഥി പ്രശ്‌നത്തെക്കുറിച്ച് വാദിക്കുന്നതെന്നും മന്ത്രി പറയുന്നു.

MM Mani

പദ്ധതി നടപ്പിലാക്കേണ്ടത് സമവായത്തിലൂടെയാണെന്നായിരുന്നു ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടത്. പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. ചര്‍ച്ച നടത്തി അഭിപ്രായ സമന്വയത്തോടെ മുന്നോട്ടു പോകണം. പ്രകൃതി സംരക്ഷണം അനിവാര്യമാണ്. പദ്ധതി നടപ്പാക്കുന്നതിന് സമവായ ചര്‍ച്ച വേണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. പദ്ധതിയെ എതിര്‍ത്ത്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ എന്നിവര്‍ രംഗത്തുവന്നിരുന്നു.

English summary
MM Mani supports Oommen Chandy's opinion in Athirappilly project.
Please Wait while comments are loading...