Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിക്ക് ശക്തമായ സുരക്ഷയൊരുക്കി പോലീസ്; രണ്ടായിരത്തിലധികം പോലീസുകാരെ വിന്യസിക്കും

കൊച്ചി : നാളെ പ്രധാനമന്ത്രി കേരളത്തിൽ എത്താനിരിക്കെ സുരക്ഷ ശക്തമാക്കി പോലീസ്. കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശക്തമായ സുരക്ഷ ഒരുക്കിയതായി കൊച്ചി കമ്മീഷണർ കെ സേതുരാമൻ. പ്രധാനമന്ത്രി മോ​ദിക്കെതിരെ ചാവേർ ആക്രമണം നടത്തുമെന്ന കത്ത് ലഭിച്ചതിന് പിന്നാലെ കനത്ത ജാ​ഗ്രതയിലാണ്. പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന പറയുന്ന കത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രന് ലഭിച്ചിരുന്നു. നാളെയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി എത്തുന്നത്. കൊച്ചിയിലാണ് പ്രധാനമന്ത്രി വിമാനമിറങ്ങുക.

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി രണ്ടായിരത്തിലധികം പോലീസുകാരെ വിന്യസിക്കുമെന്നാണ് കൊച്ചി കമ്മീഷണർ പറഞ്ഞിരിക്കുന്നത്.
പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും എന്നും ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണർ പറഞ്ഞു.. കൊച്ചിയിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തുന്നുണ്ട്. ഈ സമയത്ത് ട്രാഫിക് ക്രമീകരങ്ങൾ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കും എന്നാണ് കമ്മീഷണർ പറയുന്നത്.

PM Modi Kerala3111

അതേസമയം ഒരാഴ്ച മുമ്പ് തന്നെ പ്രധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണം ഉണ്ടാകുമെന്ന് പറയുന്ന ഊമക്കത്ത് ലഭിച്ചിരുന്നു, പ്രധാനമന്ത്രി കേരളത്തിൽ എത്തുന്ന സാഹചര്യം പരി​ഗണിച്ച് ​ഗൗരവത്തോടെയാണ് കത്തിനെ കാണുന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രിക്ക് തിരുവനന്തപുരത്ത് വന്ദേഭാരത് എക്സ്‌പ്രസിന്റെ ഉദ്ഘാടനം ഉൾപ്പെടെയുള്ള പരിപാടികൾ ഉണ്ട്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയും നിർദ്ദേശങ്ങൾ നൽകിയും ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ പുറത്തിറക്കിയ റിപ്പോർട്ടിൽ ആണ് സുരക്ഷാ ഭീഷണിയെക്കുറിച്ച് പറയുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നിരുന്നു. ഇതോടെ , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ച പറ്റിയെന്ന തരത്തലിൽ വിമർശനം വന്നിരുന്നു. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ പുറത്ത് വന്നിരുന്നു.

49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് വിവരം കൈമാറിയിരുന്നത്. ആ വിവരം എങ്ങനെ ചോർന്നുവെന്നതിൽ എഡിജിപി ഇന്റലിജൻസ് ടികെ വിനോദ് കുമാർ അന്വേഷണം ആരംഭിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ

Hair Care: മുഖത്തിന് മാത്രമല്ല വേനൽക്കാലത്ത് മുടിക്കും നൽകണം സംരക്ഷണം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+