മൊഗ്രാല്‍പുത്തൂരില്‍ കൂട്ട വാഹനാപകടം; മൂന്ന് മീന്‍ ലോറികളും മൂന്ന് കാറുകളും ഒരു ബൈക്കും തകര്‍ന്നു, ഒരാള്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരില്‍ കൂട്ട വാഹനാപകടം. മൂന്ന് മീന്‍ ലോറികളും മൂന്ന് കാറുകളും ഒരു ബൈക്കും തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെ ദേശീയ പാതയില്‍ മൊഗ്രാല്‍പുത്തൂര്‍ ടൗണിലാണ് അപകടം. മംഗളൂരു ഭാഗത്തേക്ക് മീന്‍ കയറ്റി പോവുകയായിരുന്ന രണ്ട് ലോറികളും എതിരെ വരികയായിരുന്ന ഒരു ലോറിയുമാണ് കൂട്ടിയിടിച്ചത്.

നിയന്ത്രണം വിട്ട മീന്‍ലോറികളിലൊന്ന് റോഡരികിലെ പന്തലിലേക്ക് പാഞ്ഞുകയറി. ഇവിടെ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളിലും ഒരു ബൈക്കിലും ഇടിക്കുകയായിരുന്നു. മൊഗ്രാല്‍പുത്തൂരിലെ ഗാലക്‌സി മന്‍സിലിന് മുന്നില്‍ നിര്‍ത്തിയിട്ട ഇന്നോവ, ഐട്വന്റി, ഇയോണ്‍ കാറുകളും പള്‍സര്‍ ബൈക്കുമാണ് തകര്‍ന്നത്.

accident

അമിത വേഗതയില്‍ ഓടിച്ചുപോയ ഒരു കാറാണ് അപകടത്തിനിടയാക്കിയതെന്ന് പറയുന്നു. കാറിനെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മീന്‍ലോറികള്‍ കൂട്ടിയിടിച്ചത്. ലോറി ഡ്രൈവര്‍ ഇമ്രാനാണ് പരിക്കേറ്റത്. ഇമ്രാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Mogralputhur massive accident; one injured

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്