നിസാമിന് ഇനി ഗോവിന്ദച്ചാമിയുടെ സെല്‍
കണ്ണൂര്‍: നിസാം ഇനി ഗോവിന്ദച്ചാമിയുടെ സെല്ലില്‍ കഴിയും. ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. തൃശ്ശൂര്‍ വിയ്യൂര്‍ ജയിലിലായിരുന്ന നീസാമിനെ ഞായറാഴ്ച വൈകിട്ടോടെ കണ്ണൂരിലെത്തിച്ചു. സൗമ്യവധക്കേസില്‍ വധശിക്ഷ കാത്തുകിടക്കുന്ന ഗോവിന്ദച്ചാമിയുടെ സെല്ലിലാണ് നിയാമിനെ അടച്ചിരിക്കുന്നത്. ഗോവിന്ദച്ചാമിയെ മറ്റൊരു സെല്ലിലേക്ക് മാറ്റി.
പത്താം ബ്ലോക്കിലെ ആദ്യകെട്ടിടത്തിലെ ഒന്നാംനമ്പര്‍ സെല്ലിലാണ് നിസാമിനെ അടച്ചിട്ടുള്ളത്. പ്രത്യേക നിരീക്ഷണം ആവശ്യമുള്ള തടവുകാരെയാണ് ഇവിടെ താമസിപ്പിക്കുന്നത്. അതേ സമയം ഗോവിന്ദച്ചാമിയെ ഇതേ ബ്ലോക്കിലെ തന്നെ രണ്ടാംനമ്പര്‍ സെല്ലിലേക്കാണ് മാറ്റി.

നിലവില്‍ മൂന്നു കേസുകളാണ് നിസാനിമിന്റെ പേരിലുള്ളത്. വനിതാ എസ്‌ഐയെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി , അപകടകരമായ വിധം വാഹനം ഓടിച്ചതിനും ,പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസ്. കൂടാതെ ബെംഗളൂരു കബന്‍ പാര്‍ക്ക് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വാറന്‍ഡും കാപ്പ ചുമത്തിയതിന്റെ വിവരങ്ങളും ജയിലധികൃര്‍ക്ക് കൈമാറിയിട്ടുണ്ട്.
കൂടാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഇയാളെ മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവും തൃശ്ശൂര്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവും ജയിലധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications