കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരികള്‍ രക്ഷകരാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് മോഹന്‍ലാല്‍

  • By Aswathi
Google Oneindia Malayalam News

സര്‍ക്കാറിനെ വിമര്‍ശിച്ച് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ് പോസ്റ്റ്. അന്റാര്‍ട്ടിക്കന്‍ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ ലാല്‍ പ്രകൃതി സംരക്ഷണത്തെ കുറിച്ച് പറയുന്ന ബ്ലോഗിലാണ് സര്‍ക്കാറിനെ കുറ്റപ്പെടുത്തിയിരിക്കുന്നത്.

'അന്റാര്‍ട്ടിക്കയില്‍ കേരളത്തെ ഓര്‍ത്ത്' എന്ന തലക്കെട്ടോടുകൂടിയാണ് ബ്ലോഗ്. മലിനീകരണമില്ലാത്ത വൃത്തി, ശബ്ദ ഘോഷമില്ലായ്മയുടെ സൗന്ദര്യം, ഭൂമിയുടെ ആധിമ വിശുദ്ധി..അങ്ങനെയൊക്കെയുള്ള അന്റാര്‍ട്ടിക്കയുടെ സൗന്ദര്യത്തില്‍ ലയിച്ചു നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്റെ ചിന്ത മലിനമായിക്കൊണ്ടിരിക്കുന്ന കേരളത്തെ കുറിച്ചായിരുന്നത്രെ.

mohanlal-blog-page

കേരളത്തെ പോലെ പ്രകൃതി മൂര്‍ദ്ധവ്യത്തില്‍ കൈവച്ച് അനുഗ്രഹിച്ച മറ്റൊരു ദേശം ഇന്ത്യയില്‍ വേറെ ഉണ്ടാവില്ല. പക്ഷെ നമ്മള്‍ കേരളത്തെ അങ്ങേയറ്റം മലിനപ്പെടുത്തിരിക്കുന്നു. പരിസ്ഥിതയെ ചൂഷണം ചെയ്യുന്നു. എങ്ങും മലനീകരണം. വണ്ടിയുടെ ശബ്ദം മുതല്‍ ഫോണിന്റെ റിങ് പോലും നാം സൃഷ്ടിക്കുന്ന മലിനീകരണമാണ്. വായുവും വെള്ളവും അന്തരീക്ഷവും നാള്‍ക്കുനാള്‍ മലിനമായിക്കൊണ്ടിരിക്കുന്നു.

പക്ഷെ ഇതില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ അധികാരികള്‍ വരുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് മോഹന്‍ലാല്‍ എഴുതുന്നു. സര്‍ക്കാറിന് തലപുകയ്ക്കാന്‍ കോഴ, മദ്യം, സോളാര്‍, തുടങ്ങി നിരവധി വിഷയങ്ങളുണ്ട്. നമ്മുടെ കാര്യം നാം തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. ലാലിന്റെ ബ്ലോഗ് മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

English summary
Mohanlal, the actor who has always spoken for social causes, harshly criticized Kerala Government through his official blog
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X