' ഇനിയും ഷൂ നക്കൂ,സംഘികളെ താങ്ങിക്കോ, ഇഡി വരില്ല, ഭാരതരത്നയും കിട്ടും'; മോഹൻലാലിന് സൈബർ ആക്രമണം
ആര്‍എസ്എസ് മുന്‍ കേരള പ്രാന്തസംഘചാലക് പിഇബി മേനോന്റെ വിയോഗത്തിൽ അനുശോചിച്ച നടൻ മോഹൻലാലിന് എതിരെ സൈബർ ആക്രമണം. സമസ്തമേഖലകളേയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തിയായിരുന്ന അദ്ദേഹം എന്നാണ് മോഹൻലാൽ കുറിച്ചത്. ആർഎസ്എസ് നേതാവാണെന്ന് പരാമർശിക്കാതെയാണ് അനുശോചനക്കുറിപ്പ്.
'ആദരണീയനായ പി.ഇ.ബി മേനോൻ സാർ നമ്മോട് വിടപറഞ്ഞു. സമസ്തമേഖലകളേയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തിയായിരുന്ന അദ്ദേഹം, കേരളത്തിലെ അറിയപ്പെടുന്ന ചാർട്ടേഡ് അക്കൗണ്ടന്‍റ് കൂടിയാണ്. വിശ്വശാന്തി ഫൗണ്ടേഷൻ്റെ ആദ്യത്തെ മാനേജിംഗ് ഡയറക്ടറും മാർഗ്ഗദർശിയും ആയിരുന്നു മേനോൻസാർ . ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, അവയെല്ലാം വിജയകരമായി നടപ്പിലാക്കാൻ അശ്രാന്തപരിശ്രമം നടത്തുകയും, മറ്റുള്ളവർക്ക് പ്രചോദനം പകരുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിന്‍റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേർന്നുകൊണ്ട് , വേദനയോടെ ആദരാഞ്ജലികൾ', മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

അതേസമയം പോസ്റ്റിന് താഴെ രൂക്ഷവിമർശനമാണ് ചിലർ ഉയർത്തുന്നത്. ചില കമന്റുകൾ വായിക്കാം
'ആർഎസ്എസ് എന്ന് ഒരിടത്തും പറയാതെ പരമാവധി വെളുപ്പിച്ച് സംഘി നേതാവിന് നൽകിയ ഈ ആദരാഞ്ജലികൾ താങ്കൾക്ക് അടുത്ത ഭാരതരത്ന ലഭിക്കാൻ കാരണമാകുമെന്ന് പ്രത്യാശിക്കാം'
'നല്ലോണം നക്കിക്കൊ നക്കി നക്കി ഷൂ വെളുക്കട്ടെ'
'ഇയാൾ എന്ത് മാനവികതയാണ് പൊതുസമൂഹത്തിന് നൽകിയത്, മറ്റ് മതങ്ങളെ തേജോവധം ചെയ്യുകയും മോശമാക്കുകയും ചെയ്ത് പൊതുസമൂഹത്തിൽ വിദ്വേഷവും പകയും ഉണ്ടാക്കിയ വ്യക്തി'
'ആർഎസ്എസിന്റെ പ്രാന്ത സംഘചാലക് ആയിരുന്നു അദ്ദേഹം ദീർഘകാലം . മോഹൻലാലിന് അത് പറയാൻ ഉള്ള വിഷമം നമ്മൾ മനസ്സിലാക്കണം'
'സംഘികൾക്ക് താങ്ങിക്കോ നിങ്ങടെ വീട്ടിൽ ഇഡി വരില്ല. ആനകൊമ്പ് സുരക്ഷിതമായിരിക്കും. സാമ്പത്തിക ഇടപാടും കുഴപ്പമില്ല.അടുത്ത സംഘി അവാർഡും പ്രതീക്ഷിക്കാം'
ആർഎസ്എസ് എന്ന ഭീകര പ്രസ്ഥാനത്തിന്റെ നേതാവിനെ കുറിച്ചാണ് ഈ വെള്ള പൂശൽ എന്ന് ഓർക്കുക. മരണം ഒരു ഭീകരവാത നേതാവിനേയും നന്മയുള്ളവൻ ആക്കുകയില്ല. ജീവിച്ചിരിക്കുമ്പോൾ നന്മയുടെ കൂടെ നിൽക്കാത്ത പക്ഷം', കമന്റുകളിൽ പറയുന്നു.
മോഹൻലാലിന്‌റെ രാഷ്ട്രീയം എന്ത്?
മോഹൻലാൽ സംഘപരിവാറിനോട് ചായ്വുള്ളയാളാണെന്നാണ് സംഘ കേന്ദ്രങ്ങൾ തന്നെ നടത്തുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മോഹൻലാൽ മത്സരിക്കുമന്ന തരത്തിലടക്കം പ്രചരണം ഉണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയം തന്റെ കപ്പ് ഓഫ് ടീ അല്ല എന്നായിരുന്നു മുൻപ് മോഹൻലാൽ പറഞ്ഞിട്ടുള്ളത്. ഒരു കക്ഷി രാഷ്ട്രീയം എന്ന് പറയുന്നതിലേക്ക് പോവാന്‍ എനിക്ക് താല്‍പര്യമില്ല. ഒരുപാട് പാർട്ടികളോട് നമുക്ക് താല്‍പര്യം തോന്നാം. ഏത് പാർട്ടികളുടേയും നല്ല ആശയങ്ങളോട് സഹകരിക്കാന്‍ തയ്യാറാണ്', എന്നാണ് മോഹൻലാൽ വ്യക്തമാക്കിയത്.












Click it and Unblock the Notifications