കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുസ്ലിംലീഗ് വാര്‍ഡ് കൗണ്‍സിലര്‍ക്ക് ജാമ്യം അനുവദിച്ചു

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: പതിനൊന്നു വയസ്സുകാരിയെ ക്രൂരമായ ലൈംഗിക പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന മഞ്ചേരിയിലെ മുസ്ലിംലീഗ് മുനിസിപ്പല്‍ കൗണ്‍സിലര്‍ക്ക് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മഞ്ചേരി നഗരസഭ 12ാം വാര്‍ഡ് കൗണ്‍സിലര്‍ മംഗലശ്ശേരി കാളിയാര്‍തൊടി കുട്ടന് ആണ് ജഡ്ജി കെ പി സുധീര്‍ ജാമ്യം അനുവദിച്ചത്.

bail-case

ജാമ്യം ലഭിച്ച പ്രതി കുട്ടന്‍

എല്ലാ ശനിയാഴ്ചകളിലും രാവിലെ 10നും 12നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കൊണ്ടോട്ടി സിഐക്കു മുമ്പാകെ ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ നിലവിലെ താമസ സ്ഥലം മാറുവാന്‍ പാടില്ല. 40000 രൂപയുടെ ബോണ്ടിന്മേല്‍ ഒരു ബന്ധുവടക്കം രണ്ടാള്‍ ജാമ്യം. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമുള്ള ഉപാധികളിന്മേലാണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് വേണ്ടി അഡ്വ. നവാബ്ഖാന്‍ ഹാജരായി.


ബന്ധുവും അയല്‍വാസിയുമായ ബാലികയെ പ്രതി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ അദ്ധ്യാപകര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തായത്. അദ്ധ്യാപകര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ഇവര്‍ മുഖേന പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതി നല്‍കിയ വിവരമറിഞ്ഞ് പ്രതി ഒളിവില്‍ പോയിരുന്നു. എന്നാല്‍ 2018 മാര്‍ച്ച് ഒന്നിന് ഗൂഡല്ലൂര്‍ ലോഡ്ജില്‍ വെച്ച് മഞ്ചേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ ഇന്നലെ ജാമ്യം നേടി പുറത്തിറങ്ങിയ മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ കാളിയാര്‍തൊടി കുട്ടന്‍ ജയില്‍ വാസമനുഭവിച്ചത് 93 ദിവസം. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ വരുത്തിയ കാലതാമസമാണ് ജാമ്യം ലഭിക്കുന്നതിന് പ്രധാനമായും തടസ്സമായത്.


മഞ്ചേരി നഗരസഭ 12ാം വാര്‍ഡ് മംഗലശ്ശേരിയില്‍ കൗണ്‍സിലറായ പ്രതി ദളിത് ലീഗ് നേതാവുമായിരുന്നു. പരാതിയെ തുടര്‍ന്ന് ഇയാളെ പാര്‍ട്ടി പുറത്താക്കിയിരുന്നു. എന്നാല്‍ കുട്ടന്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും അതിനാല്‍ കുറ്റം തെളിയിക്കപ്പെടുന്നതു വരെ രാജി വെക്കേണ്ട ആവശ്യമില്ലെന്നും നഗരസഭാദ്ധ്യക്ഷയും ലീഗ് നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.


13ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പാണ് കുട്ടന് വിനയായത്. കുട്ടന്‍ പുറത്തിറങ്ങിയാല്‍ സമീപ വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പായിരുന്നു. ഇത് മുന്നില്‍ കണ്ട് ചില ലീഗ് നേതാക്കള്‍ പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിച്ചത് എന്നറിയുന്നൂ. വ്യക്തമായ തെളിവുണ്ടായിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ കൊണ്ടോട്ടി സി ഐ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നാല്‍ പ്രതിക്ക് സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന നിയമത്തിന്റെ ആനുകൂല്യം നേടിയാണ് കുട്ടന്‍ ഇന്നലെ പുറത്തിറങ്ങിയത്.

English summary
girl molest case- muslim league ward councellor got bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X