കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടി 50000 രൂപ തന്നത് മറക്കില്ല; ബാല ഉടനെ വീട്ടിലേക്ക് വിളിപ്പിച്ചു... മോളി കണ്ണമാലിയുടെ മരുമകള്‍

ജോയ് മാത്യുവാണ് ആദ്യം ഇടപെട്ടത്. മമ്മൂട്ടി 15 ലക്ഷം രൂപ തന്നുവെന്ന പ്രചാരണം കാരണം പലരും സഹായിച്ചില്ല

Google Oneindia Malayalam News

കൊച്ചി: നടി മോളി കണ്ണമാലിയുടെ ആരോഗ്യാവസ്ഥ മോശമായതും ആശുപത്രിയില്‍ കഴിഞ്ഞതുമെല്ലാം കഴിഞ്ഞാഴ്ചയായിരുന്നു. അവരിപ്പോള്‍ വീട്ടില്‍ ചികില്‍സ തുടരുന്നുണ്ട്. മൂന്ന് ദിവസം കഴിഞ്ഞാല്‍ വീണ്ടും ചികില്‍സയ്ക്ക് ആശുപത്രിയിലേക്ക് പോകണം. മന്ത്രി വീണ ജോര്‍ജ് ഇടപെട്ട് വീട്ടില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഇതിനിടെയാണ് മമ്മൂട്ടി 15 ലക്ഷം രൂപ നല്‍കി എന്ന പ്രചാരണമുണ്ടായത്. എന്താണ് സത്യമെന്നും ഇപ്പോഴത്തെ ജീവിതം എങ്ങനെയാണെന്നും മോളി കണ്ണമാലിയുടെ മരുമകള്‍ മനോരമ ന്യൂസിനോട് വിശദീകരിച്ചു. നടന്‍ ബാലയുടെ പ്രതികരണത്തെ കുറിച്ചും അവര്‍ വെളിപ്പെടുത്തി....

പണം എങ്ങനെ ലഭിച്ചു

പണം എങ്ങനെ ലഭിച്ചു

ആരോഗ്യാവസ്ഥ വളരെ മോശമായ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ന്യൂമോണിയ ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ജീവനോടെ തിരികെ കിട്ടുമോ എന്ന കാര്യത്തില്‍ അവര്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ചെന്ന ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നുവെന്ന് പറഞ്ഞ മോളി കണ്ണമാലിയുടെ മരുമകള്‍ പണം എങ്ങനെ ലഭിച്ചു എന്നും വിശദീകരിച്ചു.

ആദ്യം ബന്ധപ്പെട്ടത്...

ആദ്യം ബന്ധപ്പെട്ടത്...

ജോയ് മാത്യുവിനെയാണ് ആദ്യം ബന്ധപ്പെട്ടത്. അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു. ഇതുവഴി പലരും അറിയുകയും സഹായിക്കുകയും ചെയ്തു. ജോയ് മാത്യു വഴിയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ഒട്ടേറെ പേര്‍ മോളി കണ്ണമാലിയുടെ വിവരം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ബിനീഷ് ബാസ്റ്റിന്‍, ദിയ സന, ഫിറോസ് കുന്നംപറമ്പില്‍ തുടങ്ങിയവരെല്ലാം സഹായിച്ചു.

ബാലയെ വിളിച്ചു പറഞ്ഞപ്പോള്‍

ബാലയെ വിളിച്ചു പറഞ്ഞപ്പോള്‍

സിനിമാ മേഖലയില്‍ നിന്ന് നടന്‍മാരായ ബാലയും പ്രേംകുമാറും സഹായിച്ചു. ബാലയെ വിളിച്ചു പറഞ്ഞപ്പോള്‍ ഉടനെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെന്ന ഉടനെ 13000 രൂപയുടെ ചെക്ക് തന്നു. താരസംഘടനയായ അമ്മയുടെ ഭാരവാഹികളെ വിവരം അറിയിച്ചിരുന്നു. സംഘടനയില്‍ അംഗമല്ലാത്തത് കാരണം സഹായിക്കാന്‍ പറ്റില്ലെന്നായിരുന്നു മറുപടി.

മമ്മൂട്ടി 50000 രൂപ തന്നു

മമ്മൂട്ടി 50000 രൂപ തന്നു

മമ്മൂട്ടി 15 ലക്ഷം രൂപ തന്നു എന്ന പ്രചാരണമുണ്ടായി. അത് ശരിയല്ല. ഈ പ്രചാരണം കാരണം പലരും സഹായിക്കാതെ മാറിനിന്നുവെന്ന് പറഞ്ഞ മോളി കണ്ണമാലിയുടെ മരുമകള്‍, മുമ്പ് മമ്മൂട്ടി സഹായിച്ച കാര്യവും എടുത്തു പറഞ്ഞു. നേരത്തെ അമ്മച്ചിക്ക് സുഖമില്ലാതിരുന്നപ്പോള്‍ മമ്മൂട്ടി സാറാണ് സഹായിച്ചത്. ഡിസ്ചാര്‍ജ് ചെയ്യാന്‍ നേരം അദ്ദേഹം 50000 രൂപ തന്നത് മറക്കില്ല. അമ്മച്ചി തന്നെ പലപ്പോഴും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മരുമകള്‍ പറഞ്ഞു.

വീട്ടില്‍ ഒമ്പത് പേരാണുള്ളത്

വീട്ടില്‍ ഒമ്പത് പേരാണുള്ളത്

സിനിമാ രംഗത്തുള്ളവരേക്കാള്‍ മറ്റുള്ളവരാണ് സഹായിച്ചത്. മെഡിക്കല്‍ ട്രസ്റ്റില്‍ രണ്ടു ദിവസം വെന്റിലേറ്ററില്‍ കിടന്നു. പിന്നീട് ഐസിയുവിലേക്ക് മാറ്റി. മല്‍സ്യ ബന്ധനത്തെ ആശ്രയിച്ചാണ് കുടുംബം ജീവിക്കുന്നത്. മറ്റു വരുമാനമില്ല. വീട്ടില്‍ ഒമ്പത് പേരാണുള്ളത്. കെവി തോമസിന്റെ ഫണ്ടില്‍ നിന്ന് അനുവദിച്ച തുക കൊണ്ടാണ് വീടുണ്ടാക്കിയത് എന്നും മോളി കണ്ണമാലിയുടെ മരുമകള്‍ പറയുന്നു.

സാധ്യമാകുന്ന സഹായം ചെയ്‌തെന്ന് ഇടവേള ബാബു

സാധ്യമാകുന്ന സഹായം ചെയ്‌തെന്ന് ഇടവേള ബാബു

അതേസമയം, എന്തുകൊണ്ടാണ് മോളി കണ്ണാലിയെ സഹായിക്കാന്‍ പറ്റാത്തത് എന്ന കാര്യം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിശദീകരിച്ചിരുന്നു. മോളി കണ്ണമാലി സംഘടനയില്‍ അംഗമല്ല. സംഘടനക്ക് പുറത്തുള്ളവരെ സഹായിക്കുന്നതിനെതിരെ നേരത്തെ അംഗങ്ങള്‍ ജനറല്‍ ബോഡിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തിപരമായി സാധ്യമാകുന്ന രീതിയില്‍ സഹായം ചെയ്യുന്നുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ ദേഷ്യപ്പെട്ടപ്പോള്‍ ചീത്തവിളിച്ചു; എന്താണ് പ്രശ്‌നം... സോറി പറഞ്ഞാല്‍ തീരണമെന്ന് റോബിന്‍ഉണ്ണി മുകുന്ദന്‍ ദേഷ്യപ്പെട്ടപ്പോള്‍ ചീത്തവിളിച്ചു; എന്താണ് പ്രശ്‌നം... സോറി പറഞ്ഞാല്‍ തീരണമെന്ന് റോബിന്‍

സംഘടന പ്രതിസന്ധിയില്‍

സംഘടന പ്രതിസന്ധിയില്‍

മോളി കണ്ണമാലിക്ക് വീട് വച്ചുകൊടുക്കാന്‍ സംഘടന ശ്രമിച്ചിരുന്നു. എന്നാല്‍ രേഖകള്‍ ശരിയല്ലാത്തതിനാല്‍ സാധിച്ചില്ല. വ്യക്തിപരമായി പലരെയും അവരുടെ ആരോഗ്യാവസ്ഥ അറിയിച്ചിട്ടുണ്ട്. അങ്ങനെ ചില സഹായങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. സംഘടന സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നുണ്ടെന്നും തനിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും ഇടവേള ബാബു വിശദീകരിച്ചു.

മോളി കണ്ണമാലിയെ അമ്മ സഹായിക്കാത്തതിന് കാരണമുണ്ട്; വിശദീകരിച്ച് ഇടവേള ബാബു... പക്ഷേമോളി കണ്ണമാലിയെ അമ്മ സഹായിക്കാത്തതിന് കാരണമുണ്ട്; വിശദീകരിച്ച് ഇടവേള ബാബു... പക്ഷേ

English summary
Molly Kannamaly's Daughter in law Revealed Mammootty Helped Them With 50,000 Rs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X