ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?
പ്രയാഗ് രാജില്‍ നടന്ന കുംഭമേളയ്ക്കിടെയാണ് മുത്തുമാല വില്‍ക്കുന്ന മൊണാലിസ ഭോസ്ലെ എന്ന പെണ്‍കുട്ടി ക്യാമറക്കണ്ണുകളില്‍ പെടുന്നത്. പിന്നീട് വൈറല്‍ സുന്ദരി എന്നാണ് ഇവരെ വിശേഷിപ്പിച്ചത്. യുട്യൂബര്‍മാര്‍ വീഡിയോ എടുക്കാന്‍ തിടുക്കംകൂട്ടി. ആശങ്കയിലായ മൊണാലിസയുടെ കുടുംബം അവരെ മധ്യപ്രദേശിലെ നാട്ടിലേക്ക് മടക്കി അയച്ചു. ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്നാണ് മൊണാലിസയെ കുറിച്ചു പിന്നീടൊരു വാര്‍ത്ത വന്നത്. ഇപ്പോള്‍ മലയാള ചിത്രത്തിലും.
വൈറല്‍ ആകുന്ന വ്യക്തികളെ തേടി പരസ്യ കമ്പനികള്‍ എത്തുക എന്നത് ആധുനിക കാലത്തെ പതിവ് കാഴ്ചയാണ്. അതുവഴി ബിസിനസ് വളര്‍ത്താനുള്ള തന്ത്രം. അക്കൂട്ടത്തില്‍ മലയാളി വ്യവസായി ബോബി ചെമ്മണ്ണൂരുമുണ്ടായിരുന്നു. ഹണി റോസ് നല്കിയ പരാതിയും കേസുമെല്ലാം പുലുവാല് പിടിച്ചുനില്‍ക്കുകയായിരുന്നു അക്കാലത്ത് ബോച്ചെ. മൊണാലിസയെ ഉദ്ഘാടനത്തിന് കൊണ്ടുവന്ന ബോച്ചെയുടെ തന്ത്രം വിജയിച്ചു എന്ന് ആലപ്പി അഷ്റഫ് തന്റെ പുതിയ വീഡിയോയില്‍ പറയുന്നു.

ബോബി ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിന്റെ കോഴിക്കോട്ടെ ഷൂറും ഉദ്ഘാടനത്തിനാണ് മൊണാലിസ ആദ്യമായി കേരളത്തില്‍ എത്തിയത്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ സംഭവം വാര്‍ത്തയായി. മൊണാലിസ എത്തിയ പരിപാടിയില്‍ മികച്ച ജനപങ്കാളിത്തവുമുണ്ടായി. ബോച്ചെയുടെ സംരംഭം വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തുവെന്ന് ആലപ്പി അഷ്റഫ് പറയുന്നു. എന്നാല്‍ മൊണാലിസ വീണ്ടും മുന്നോട്ട് പോയി. മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നു.
ബോളിവുഡ് സംവിധായകന് സനോജ് മിശ്രയുടെ ദി ഡയറി ഓഫ് മണിപ്പൂര്‍ എന്ന ചിത്രത്തില്‍ മൊണാലിസ അഭിനയിക്കുന്നു എന്നാണ് ആദ്യ വിവരം വന്നത്. 21 ലക്ഷം രൂപയായിരുന്നുവത്രെ സിനിമയില്‍ മൊണാലിസയുടെ പ്രതിഫലം. പിന്നീടാണ് മലയാളത്തിലേക്കുള്ള വരവ്. പികെ ബിനു സംവിധാനം ചെയ്യുന്ന നാഗമ്മ എന്ന ചിത്രത്തില്‍ മൊണാലിസ അഭിനയിക്കുമെന്നാണ് വാര്‍ത്ത.
മൊണാലിസയ്ക്ക് പ്രായം 18 തികഞ്ഞില്ലെങ്കില്‍
സിനിമ, മോഡലിങ് തുടങ്ങിയ മേഖലകളിലെല്ലാം മൊണാലിസ പിന്നീട് തിരക്കേറിയ വ്യക്തിയായി മാറി. അതിവേഗമാണ് അവരുടെ ജീവിതം മാറിയത്. ഏറ്റവും ഒടുവില്‍ മൊണാലിസയുടെ വിവാഹം നടന്നു എന്ന വാര്‍ത്തയാണ് വന്നത്. കേരളത്തില്‍ ഷൂട്ടിങിന് എത്തിയപ്പോള്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ കാര്യം പറയുകയായിരുന്നു. വ്യക്തിഗത രേഖകള്‍ പരിശോധിച്ച ശേഷം പോലീസ് വിവാഹത്തിനുള്ള സൗകര്യം ഒരുക്കി.
പോലീസും മന്ത്രി ശിവന്‍കുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെല്ലാം വിവാഹത്തില്‍ പങ്കെടുത്തു. എന്നാല്‍ പിന്നീടാണ് വിവാദം ശക്തിപ്പെട്ടത്. ഉത്തര്‍ പ്രദേശുകാരനായ ഫര്മാന് ഖാനെയാണ് മൊണാലിസ പ്രണയിച്ചതും വിവാഹം ചെയ്തതും. ഇരുവരും അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങിന് വേണ്ടി കേരളത്തില്‍ എത്തിയപ്പോഴായിരുന്നു വിവാഹം.
മൊണാലിസയ്ക്ക് പ്രായം 18 തിരഞ്ഞിട്ടില്ല എന്ന വാദം ഒരു ഭാഗത്ത് ഉയര്‍ന്നു. മകളുടെ വിവാഹത്തോട് യോജിക്കാനാകില്ലെന്ന് മൊണാലിസയുടെ അച്ഛന് പറഞ്ഞു. വിവാഹത്തെ പറ്റി അറിഞ്ഞില്ലെന്ന് ഫര്മാന് ഖാന്റെ കുടുംബവും പ്രതികരിച്ചു. പ്രായം സംബന്ധിച്ച് പരിശോധന നടക്കുന്നുണ്ട്. കുടുംബം കാണിക്കുന്ന രേഖയാണോ മൊണാലിസ കാണിച്ച രേഖയാണോ ശരി എന്നത് ഇതുവരെ അവ്യക്തം. 18 തികയാത്ത വ്യക്തിയുടെ വിവാഹമാണെങ്കില്‍ സര്‍ക്കാര്‍ പുലിവാല് പിടിക്കുമെന്നാണ് ആലപ്പി അഷ്റഫ് 'കണ്ടതും കേട്ടതും' എന്ന തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പറയുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ















Click it and Unblock the Notifications