Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഹരി മരുന്ന് കേസ്; ബിനീഷ് കോടിയേരി റിമാന്റ്; പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും

ബെംഗളൂരു: ബംഗ്ലൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയുടെ കസ്റ്റഡിയിലായിരുന്ന ബിനീഷ് കോടിയേരിയെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. ബിനീഷിനെ ഉടൻ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. 34-ാം അഡീഷണല്‍ സിറ്റി ആന്‍ഡ് സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന് രാവിലെ 11.30 ഓടെയാണ് ബിനീഷിനെ ഇഡി ഉദ്യോഗസ്ഥർ കോടതിയില്‍ ഹാജരാക്കിയത്. പ്രതി അന്വേഷണത്തോട് സഹകരിക്കാത്തതിനാൽ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും ഏഴു ദിവസം കൂടി കസ്റ്റഡി അനുവദിക്കണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടുക.

bineesh kodiyeri case

അതേസമയം ബിനീഷിന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോസ്ഥരും കോടതി ജീവനക്കാരും വിവരങ്ങൾ ചോർത്തി നൽകുകയാണെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് സാധാണ നടപടി മാത്രമാണെന്ന് കോടതി വ്ക്തമാക്കി.

ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18 ന് കോടതി വീണ്ടും പരിഗണിക്കും. തടസവാദങ്ങള്‍ സമര്‍പ്പിക്കാന്‍ ഇഡി ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റിയത്. ഒക്ടോബര്‍ 29നാണ് ലഹരിമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് അറസ്റ്റിലായത്.

Recommended Video

cmsvideo
    തൃശ്ശൂര്‍; ബിനീഷ് കോടിയേരിയുടെ അറസ്റ്റ്;കോടിയേരി ബാലകൃഷ്ണന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ബി ഗോപാലകൃഷ്ണൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+