കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂരില്‍ കുരങ്ങന്‍ പനി

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരില്‍ കുരങ്ങന്‍ പനി സ്ഥിരീകരിച്ചു. ആദിവാസികള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

കരുളായിയിലെ ഉള്‍ വനത്തിലെ ആദിവാസി കോളനിയായ നാഗമലയിലെ ഹരിദാസന്റെ ഭാര്യ വെള്ളക, വരിച്ചില്‍ മലയിലെ ചാത്തി എന്ന 13കാരി എന്നിവര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. പൂനെയില്‍ നടത്തിയ രക്ത പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Monkey

കേരളത്തില്‍ ആദ്യമായാണ് കുരങ്ങന്‍ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെങ്ങന്നൂരിനടുത്താണ് മാസങ്ങള്‍ക്ക് മുമ്പ് കുരങ്ങുകള്‍ രോഗം ബാധിച്ച് ചത്ത കാര്യം കണ്ടെത്തിയത്. എന്നാല്‍ മലപ്പുറത്ത് രോഗബാധ കണ്ടെത്തുന്നത് ആദ്യമാണ്.

പനിബാധിച്ച് നിലമ്പൂരിലെ ആശുപത്രിയിലെത്തിയെ വെള്ളകയെ പരിശോധിച്ച ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് രോഗം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശാനുസരണം രക്തസാമ്പിള്‍ പൂനെയിലേക്ക് വിമാനമാര്‍ഗ്ഗം അയക്കുകയായിരുന്നു. സംശയം തോന്നിയ മറ്റ് പല പനിബാധിതരുടെ രക്തസാമ്പിളികളും പരിശോധനക്കായി എടുത്തിട്ടുണ്ട്.

വെള്ളകയുടേതിന് സമാനമായ രോഗ ലക്ഷണങ്ങളോടെ വേറെ രണ്ട് പേര്‍ നിലമ്പൂരില്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

English summary
Monkey Fever confirmed at Nilambur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X