കേരളത്തില്‍ കാലവര്‍ഷം എപ്പോള്‍? കാത്തിരിപ്പിനുള്ള മറുപടി ഇതാണ്....

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കടുത്ത വരള്‍ച്ച മൂലം വലയുന്ന കേരളത്തിന് ആശ്വാസമായി കാലവര്‍ഷം ഇത്തവണ നേരത്തേയെത്തും. ജൂണ്‍ ഒന്നിനാണ് സാധാരണയായാ കാലവര്‍ഷം തുടങ്ങാറുള്ളത്. എന്നാല്‍ ഇത്തവണ മെയ് 26ന് കാലവര്‍ഷം എത്തിയേക്കുമെന്നാണ് വിദേശ കാലാവസ്ഥ ഏജന്‍സികള്‍ പറയുന്നത്. പക്ഷെ ഇക്കാര്യം സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെയ് പകുതി കഴിഞ്ഞ ശേഷമായിരിക്കും ഇതേക്കുറിച്ച് പ്രഖ്യാപനമുണ്ടാവുക.

രാജ്യവ്യാപകമായി മഴ

ഈ വര്‍ഷം രാജ്യവ്യാപകമായി നല്ല മഴ ലഭിക്കുമെന്ന് ഏപ്രിലില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മഴയുടെ തോതിനെക്കുറിച്ച് ജൂണ്‍ ആദ്യത്തില്‍ മാത്രമേ പറയാനാവുകയുള്ളൂവെന്നും കാലാവസ്ഥാ ഗവേഷകര്‍ പറഞ്ഞിരുന്നു.

മഴ കുറവ്

2016ല്‍ കേരളത്തില്‍ മഴയുടെ അളവില്‍ സാരമായ കുറവുണ്ടായിരുന്നു. കാലവര്‍ഷം 34 ശതമാനവും തുലാവര്‍ഷം 64 ശതമാനവും കുറവാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. മാര്‍ച്ച് മുതലുള്ള വേനല്‍ മഴ ഇതുവരെ ശരാശരി മാത്രമേ ലഭിച്ചിട്ടുമുള്ളൂ.

ലഭിക്കേണ്ടത്

കാലവര്‍ഷം, തുലാവര്‍ഷം, വേനല്‍മഴ എന്നീ മൂന്നു ഘട്ടങ്ങളായി ശരാശരി 3000 മില്ലി മീറ്റര്‍ മഴയാണ് കേരളത്തിനു ലഭിക്കേണ്ടത്. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള നാലു മാസത്തെ കാലവര്‍ഷത്തില്‍ മാത്രം ലഭിക്കേണ്ടത് ശരാശരി 2000 മില്ലി മീറ്റര്‍ മഴയാണ്.

എല്‍നീനോ

എല്‍ നീനോ പ്രതിഭാസമുണ്ടായാല്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ടാവും. എല്‍ നീനോയുടെ സൂചനകള്‍ ഇപ്പോള്‍ പസഫിക് സമുദ്രത്തില്‍ ഇല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം വ്യക്തമാക്കുന്നത്.

മഴ കുറയില്ല

ഇന്ത്യന്‍ മഹാസമുദ്രത്തിലും മഴ കുറയുന്ന പ്രതിഭാസങ്ങളില്ല. അസാധാരണമായി എന്തെങ്കിലും സംഭവിച്ചെങ്കില്‍ മാത്രമേ മഴയുടെ അളവില്‍ കുറവുണ്ടാവൂ.

English summary
Monsoon will hit in kerala may last week.
Please Wait while comments are loading...