കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വീണ്ടും വിജയതിളക്കവുമായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: സംസ്ഥാനത്ത് വീണ്ടും വിജയതിളക്കവുമായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല. വിദ്യാഭ്യാസ പുരോഗതിയില്‍ മാതൃകാപരമായ വിജയം കാഴ്ചവച്ചാണ് ഇക്കുറി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല വിജയ കിരീടം ചൂടിയത്. 99.82-ശതമാനം വിജയത്തോടെയാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 3912-കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 3905-കുട്ടികള്‍ വിജയിച്ചു. 15-സര്‍ക്കാര്‍ സ്‌കൂളുകളും, 30-എയ്ഡഡ് സ്‌കൂളുകളും, എട്ട് അണ്‍എയ്ഡഡ് സ്‌കൂളുകളുമടക്കം 53-സ്‌കൂളുകളില്‍ 14-സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും, 27-എയ്ഡഡ് സ്‌കൂളുകള്‍ക്കും, ഏഴ് അണ്‍എയ്ഡഡ് സ്‌കൂളുകളടക്കം 48-സ്‌കൂളുകള്‍ക്കാണ് 100-ശതമാനം വിജയം നേടിയത്.

ഏഴ് കുട്ടികളാണ് പരാജയപ്പെട്ടത്. 414-കുട്ടികള്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടി. വീട്ടൂര്‍ ഏബനെസര്‍ സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത്. ഇവിടെ പരീക്ഷക്കിരുന്ന 295-വിദ്യാര്‍ത്ഥികളും വിജയിച്ചു. 19-വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും എപ്ലസ് നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നത് പേഴയ്ക്കാപ്പിള്ളി ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ്. ഇവിടെ 60-വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ പരാജയം നൂറ് മേനി നഷ്ടമായി.

ernakulam

ഏറ്റവും കൂടുതല്‍ പേര്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടിയത് മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളും, പിറവം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളുമാണ്. ഇരുസ്‌കൂളിലും 37-പേര്‍ വീതമാണ് എപ്ലസ് നേടിയത്. 2015ലും, 2016ലും സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല കഴിഞ്ഞ വര്‍ഷം കൈവിട്ട് പേയ വിജയം ഇത്തവണ തിരിച്ച് പിടിച്ചു.

English summary
moovattupuzha sub district got first position in kerala sslc exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X