വീണ്ടും സദാചാര പോലീസ്: ചെര്‍പ്പുളശ്ശേരിയില്‍ മധ്യവയസ്കനെ തല്ലിക്കൊന്നു
ചെര്‍പ്പുളശ്ശേരി: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സദാചാര പോലീസ് ചമഞ്ഞ് അതിക്രമം. ഇത്തവണ ഒരു മധ്യവയസ്കന് സ്വന്തം ജീവനാണ് നഷ്ടപ്പെട്ടത്.
പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ ആണ് സംഭവം. കുലിക്കല്ലൂര്‍ സ്വദേശിയായ പ്രഭാകരന്(55) ആണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 15 ഞായറാഴ്ച രാത്രിയിലാണ് സംഭവം. ചെര്പ്പുളശ്ശേരിയില്വച്ച് പ്രഭാകരനെ ഒരു വീട്ടില്‍ പെണ്കുട്ടിക്കൊപപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടു എന്നാണ് ആക്ഷേപം. ഇതേ തുടര്‍ന്ന് ഇയാളെ ഒരു സംഘം തടഞ്ഞ് വച്ച് ചോദ്യം ചെയ്തു.

പിന്നീട് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ ആണ് പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. അക്രമിസംഘം ഇയാളെ ചോദ്യം ചെയ്ത സ്ഥലത്ത് തന്നെയാണ് മൃതദേഹം ഉണ്ടായിരുന്നത്.
സദാചാര പോലീസ് ചമഞ്ഞ് ഗുണ്ടാസംഘം നടത്തിയ ആക്രമത്തിലാണ് പ്രഭാകരന് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ആരേയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
15 പേര് അടങ്ങുന്ന സംഘമാണ് മര്‍ദ്ദിച്ചതെന്നാണ് വിവരം. ഏതാനും ദിവസങ്ങളായി പ്രഭാകരന് പ്രദേശത്തെ ഒരു സംഘത്തിന്റെ നോട്ടപ്പുള്ളി ആയിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്ത് മോഷണം പെരുകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ രൂപംകൊടുത്ത സംഘമാണ് പ്രബഹാകരനെ മര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേസിലെ എല്ലാ പ്രതികളേയും കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ചെര്‍പ്പുളശ്ശേരി സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications