കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടം കണക്കാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ്; ഹര്‍ത്താലില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും

Google Oneindia Malayalam News

തിരുവനന്തപുരം: ഇ ഡി, എന്‍ ഐ എ വേട്ടയാടല്‍ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. നേരത്തെ അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പൊലീസിന്റെ നടപടി. കൂടാതെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് 308 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനോടകം 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് 50 കേസുകളിലായി 184 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലത്ത് 39 കേസുരകളിലായി 254 പേരെയാണ് പിടികൂടിയിട്ടുള്ളത്.

cvd

പേപ്പട്ടി കടിച്ചവരുടെ ആശങ്ക കണ്ട് വിളിച്ചു, ഉടന്‍ നടപടിയുണ്ടായി; വീണ ജോര്‍ജിനെ അഭിനന്ദിച്ച് ഉമ്മന്‍ചാണ്ടിപേപ്പട്ടി കടിച്ചവരുടെ ആശങ്ക കണ്ട് വിളിച്ചു, ഉടന്‍ നടപടിയുണ്ടായി; വീണ ജോര്‍ജിനെ അഭിനന്ദിച്ച് ഉമ്മന്‍ചാണ്ടി

പത്തനംതിട്ടയില്‍ 15 കേസുകളിലായി 111 പേരും ആലപ്പുഴയില്‍ 15 കേസുകളിലായി 19 പേരും അറസ്റ്റിലായി. കോട്ടയത്ത് 28 കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ 215 പേരെ അറസ്റ്റ് ചെയ്തു. ഇടുക്കിയില്‍ 4 കേസുകളിലായി 16 പേരെ പിടികൂടിയിട്ടുണ്ട്. എറണാകുളത്ത് 23 കേസുകളില്‍ 26 പേരെ അറസ്റ്റ് ചെയ്തു. തൃശൂരില്‍ 19 കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 28 പേര്‍ അറസ്റ്റിലാണ്.

'മോദിയെ വധിക്കാന്‍ ഗൂഢാലോചന... അതും കോഴിക്കോട്ട്, കേട്ടിട്ട് ഞെട്ടിപ്പോയി..'; എംടി രമേശ്'മോദിയെ വധിക്കാന്‍ ഗൂഢാലോചന... അതും കോഴിക്കോട്ട്, കേട്ടിട്ട് ഞെട്ടിപ്പോയി..'; എംടി രമേശ്

പാലക്കാട് 7 കേസുകളിലായി 46 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 34 കേസുകളിലായി 141 പേര്‍ പിടിയിലായി. കോഴിക്കോട് 26 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 40 പേരെ അറസ്റ്റ് ചെയ്തു. വയനാട് അഞ്ച് കേസുകളില്‍ നിന്ന് 114 പേരേയും കണ്ണൂരില്‍ 33 കേസില്‍ 41 പേരേയെു അറസ്റ്റ് ചെയ്തു. കാസര്‍കോട് രജിസ്റ്റര്‍ ചെയ്ത 10 കേസുകളില്‍ 52 അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

പനി വന്നെന്ന് കരുതി ആരും മനുഷ്യരെ കൊല്ലാറില്ലല്ലോ? തെരുവ് നായ വിഷയത്തില്‍ ശ്രീനാഥ് ഭാസിപനി വന്നെന്ന് കരുതി ആരും മനുഷ്യരെ കൊല്ലാറില്ലല്ലോ? തെരുവ് നായ വിഷയത്തില്‍ ശ്രീനാഥ് ഭാസി

വരും ദിവസങ്ങളിലും കൂടുതല്‍ കേസുകളും അറസ്റ്റുകളും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. പൊതുമുതലിനുണ്ടായ നഷ്ടവും കെ എസ് ആര്‍ ടി സി, പൊതുമരാമത്ത് വകുപ്പ് എന്നിവയ്ക്കുണ്ടായ നഷ്ടവുമെല്ലാം കണക്കാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹര്‍ത്താലിലെ അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയിരുന്നത്. കെ എസ് ആര്‍ ടി സി ബസുകള്‍ വ്യാപകമായി അക്രമിക്കപ്പെട്ടിരുന്നു. കണ്ണൂരില്‍ പെട്രോള്‍ ബോംബേറും ഉണ്ടായിരുന്നു.

English summary
More arrests will be made in violent incidents that took place during hartal by the Popular Front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X