സംസ്ഥാനത്ത് ഉടൻ തുറക്കുന്നത് അറുപതോളം മദ്യശാലകൾ; ഇനി തിരക്കില്ലാതെ 'കുപ്പി' വാങ്ങാം...

  • By: അക്ഷയ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ തുറക്കാൻ പോകുന്നത് അറുപതോളം മദ്യക്കടകൾ. ദേശീയ, സംസ്ഥാന പാതയോരത്ത് നിന്നും മാറ്റിയ മദ്യശാലകളാണ് തുറക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇത്. മദ്യശാലകൾക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ബവറിജസ്, കണ്‍സ്യൂമര്‍ഫെഡ് കടകള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നല്‍കിയിരുന്നില്ല . ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇങ്ങനെ ഉത്തരവിറക്കിയത്.

പഞ്ചായത്തിരാജ്, നഗരപാലികാ നിയമത്തിലെ ഈ ഭേദഗതി പിൻവലക്കാനാണ് പുതിയ ഓർഡിനൻസ് കൊണ്ടുവരുക. മദ്യശാലകൾ തുടങ്ങാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിവേണമെന്ന നിയമ ഭേദഗതി കൊണ്ടു വന്നത് യുഡിഎഫ് സർക്കാരാണ്. എൽഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിന് മുന്നോടിയായാണ് നിയമത്തിൽമാറ്റം വരുത്താൻ മന്ത്രിസഭ തീരുമാനിച്ചത്.

Liquor

കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല തിരുവനന്തപുരം വരെയുമുള്ള പാതയ്ക്കാണ് ദേശീയ പാത പദവി നഷ്ടപ്പെട്ടതോടെ അടച്ചു പൂട്ടിയ ബാറുകളെല്ലാം തുറക്കാൻ ഹൈക്കോ
ടതി അനുമതി നൽകിയിട്ടുണ്ട്. ദേശീയപാതയിലെ അപകടത്തിന് കാരണം സമീപത്തുള്ള ബാറുകളാണെന്ന കാര്യം പറഞ്ഞാണ് സുപ്രീം കോടതി ബാറുകൾ പൂട്ടാൻ ഉത്തരവിട്ടിരുന്നത്. പാതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധി ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ 1825 മദ്യശാലകൾക്കാണ് താഴ് വീണത്.

557 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 159 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍, 1080 കള്ളുഷാപ്പുകള്‍, 18 ക്ലബുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 11 ബാറുകള്‍ എന്നിവയാണ് പൂട്ടുകയോ മാറ്റിസ്ഥാപിക്കേണ്ടതോ ചെയ്യേണ്ടി വന്നത്. ഇനി മാഹിയിലെ 32 ബാറുകളും തുറക്കും.

English summary
More than 60 BEVCO outlets open shortly
Please Wait while comments are loading...