Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍ക്കെതിരെ അപവാദം; 'ലൈക്കി'യവരും കുടുങ്ങും

Facebook
കാസര്‍കോട്: കാസര്‍കോട് നഗരത്തിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെതിരെ ഫേസ്ബുക്കിലൂടെയും മൊബൈല്‍ അപ്ലിക്കേഷനായ വാട്ട്‌സ് അപ്പിലൂടെയും അശ്ലീലഅപവാദ പ്രചാരണ നടത്തിയ കേസില്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.

പ്രത്യേക സമുദായത്തില്‍പ്പെട്ട സ്ത്രീകളെ നിര്‍ബന്ധിത വന്ധ്യംകരണ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നു എന്നാണ് ഫേസ്ബുക്ക് സന്ദശം. ഇത് കൂടുതല്‍ ആളുകളില്‍ എത്തിക്കണമെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും സന്ദേശത്തില്‍ പറയുന്നണ്ട്. ഈ സന്ദേശം ലഭിച്ച പെണ്‍സുഹൃത്താണ് വിവരം ഡോക്ടറെ അറിയിച്ചത്. തുടര്‍ന്ന് പൊലീസിന് പരാതി നല്‍കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പെണ്‍കുട്ടികളെയും മൂന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംന്ദേശം ലൈക്ക് ചെയ്തവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരെയും കേസ് എടുക്കും. ഐടി ആക്ടിലെ 67-ാം വകുപ്പു പ്രകാരം അറസ്റ്റിലായ ആറ് വിദ്യാര്‍ഥികള്‍ക്കും മൂന്ന് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.

അപവാദ പ്രചാരണത്തിന് പിന്നില്‍ വര്‍ഗീയ പ്രചാരണവുമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഗള്‍ഫിലുള്ള കാസര്‍ക്കോട് സ്വദേശിയാണ് അപവാദം ആദ്യമയച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+