ഒടുവിൽ സുരേഷ് ഗോപിയും പെട്ടു; കെ സുരേന്ദ്രന്‍റെ വാക്ക് അറംപറ്റി!!! 11 ദിവസത്തിനകം രേഖകൾ ഹാജരാക്കണം

Subscribe to Oneindia Malayalam

തിരുവനന്തപുരം: ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത നികുതി വെട്ടിച്ചു എന്ന ആരോപണത്തില്‍ സുരേഷ് ഗോപിക്ക് നോട്ടീസ്. തിരുവനന്തപുരം ആര്‍ടിഒ ആണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.3

ഫഹദും അമല പോളും മാത്രമല്ല... പോണ്ടിച്ചേരി വണ്ടി ഉടമകൾ വേറേയും ഉണ്ട്; സംഘികൾ വരെ ഞെട്ടും! ട്രോൾ വേറെ

നവംബര്‍ 13 ന് മുമ്പ് രേഖകള്‍ ഹാജരാക്കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമ താരം മാത്രമല്ല സുരേഷ് ഗോപി ഇപ്പോള്‍. ബിജെപി നേതാവും രാജ്യസഭ എംപിയും കൂടിയാണ് അദ്ദേഹം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സുരേഷ് ഗോപിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം എന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഉണ്ട്; അത് കോടതിയിൽ എത്തുക തന്നെ ചെയ്യും... എന്ത് സംഭവിക്കും?

സുരേഷ് ഗോപിയെ കൂടാതെ സിനിമ താരങ്ങളായ ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവര്‍ക്കെതിരേയും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു.

ഒടുവില്‍ നോട്ടീസ്

ഒടുവില്‍ നോട്ടീസ്

ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തിലാണ് സുരേഷ് ഗോപിക്ക് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ തന്നെ സുരേഷ് ഗോപി നികുതി വെട്ടിച്ചു എന്ന രീതിയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.

11 ദിവസത്തിനകം

11 ദിവസത്തിനകം

11 ദിവസത്തിനകം രേഖകള്‍ സമര്‍പ്പിക്കാന്‍ ആണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. നവംബര്‍ 13 ന് മുമ്പായിത്തന്നെ അദ്ദേഹം രേഖകള്‍ ഹാജരാക്കേണ്ടി വരും.

പരാതി വന്നു

പരാതി വന്നു

സുരേഷ് ഗോപിയുടെ കാര്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് നേരത്തേ പരാതിയും ഉയര്‍ന്നിരുന്നു. യൂത്ത് കണ്‍ഗ്രസ് നേതാവ് എം ധനീഷ് ലാല്‍ ആയിരുന്നു മോട്ടോര്‍ വാഹന വകുപ്പിന് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

പോണ്ടിച്ചേരിയില്‍

പോണ്ടിച്ചേരിയില്‍

സുരേഷ് ഗോപിയുടേത് കാര്‍ ഓഡി ക്യു 7 ആണ്. പിവൈ01ബിഎ999 എന്നതാണ് നമ്പര്‍. ഈ വാഹനം പോണ്ടിച്ചേരിയില്‍ ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പതിനഞ്ച് ലക്ഷത്തിന് പകരം

പതിനഞ്ച് ലക്ഷത്തിന് പകരം

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുക ആയിരുന്നെങ്കുല്‍ 15 ലക്ഷം രൂപയോളം നികുതി ഇനത്തില്‍ അടക്കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയില്‍ നികുതി ഒന്നര ലക്ഷം രൂപ മാത്രമേ ഉള്ളൂ.

വ്യാജ വിലാസം

വ്യാജ വിലാസം

പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് ആക്ഷേപം. മാതൃഭൂമി ന്യൂസ് പുറത്ത് വിട്ട വാര്‍ത്തയില്‍ വിലാസം ഇങ്ങനെ ആണ്- സുരേഷ് ഗോപി, 3 സിഎ, കാര്‍ത്തി അപ്പാര്‍ട്ട്‌മെന്റ്, പുതുപ്പേട്ടൈ, പുതുച്ചേരി.

മറുപടി പറയാമെന്ന്

മറുപടി പറയാമെന്ന്

ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ സുരേഷ് ഗോപിയോട് പ്രതികരണം ആരാഞ്ഞിരുന്നു. ഔദ്യോഗിക ഏജന്‍സികള് ചോദിക്കട്ടേ, അവരോട് പറയാം എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

വെറും താരമല്ല

വെറും താരമല്ല

സുരേഷ് ഗോപി ഫഹദിനെ പോലെയോ അമല പോളിനേയോ പോലെ വെറും ഒരു സിനിമ താരം മാത്രമല്ല. രാജ്യസഭ എംപിയാണ്. ബിജെപിയുടെ നേതാവും ആണ്.

ഫഹദ് തലയൂരുന്നു

ഫഹദ് തലയൂരുന്നു

ആഡംബര കാര്‍ വിവാദത്തില്‍ നടന്‍ ഫഹദ് ഫാസിലിനും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു. കാറിന്റെ രജിസ്‌ട്രേഷന്‍ ഉടന്‍ കേരളത്തിലേക്ക് മാറ്റാം എന്നായിരുന്നു ഫഹദ് നല്‍കിയ മറുപടി.

അമല പോള്‍

അമല പോള്‍

നടി അമല പോളിനും മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് അയച്ചിരുന്നു. അമല പോളിന്റെ വാഹനവും പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആയിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.

English summary
Motor Vehicle department issued notice to Suresh Gopi on registering luxury car at Pondichery.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്