നടി ആക്രമിക്കപ്പെട്ട സംഭവവും സിനിമ? നായകന്‍ ദിലീപ്, സംവിധാനം നാദിര്‍ഷ... വില്ലന്‍മാരെ തുറന്നുകാട്ടും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ദിലീപിന്റെ 'രാമലീല' എന്ന സിനിമയുടെ ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ടീസര്‍ ചില സൂചനകള്‍ നല്‍കുന്നവയായിരുന്നു. രണ്ടേരണ്ട് സംഭാഷണങ്ങള്‍ മാത്രം ഉള്ള ആ ടീസര്‍, ഇപ്പോഴത്തെ സംഭവങ്ങളുമായി ചേര്‍ത്തുവച്ചാണ് പുറത്ത് വിട്ടത്.

എന്നാല്‍ അതിലും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ഒരു സിനിമയാക്കാനാണത്രെ നീക്കം. മംഗളം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ പക്ഷത്ത് നിന്ന് ആയിരിക്കില്ല ഈ സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് അനുഭവിച്ച വിഷമങ്ങളായിരിക്കുത്രെ ഹൈലൈറ്റ്. കേസിലെ യഥാര്‍ത്ഥന്‍ വില്ലന്‍മാരേയും തുറന്ന് കാണിക്കും എന്നൊക്കെയാണ് പറയുന്നത്.

ദിലീപിന്റെ സുഹൃത്തുക്കള്‍

ദിലീപിന്റെ സുഹൃത്തുക്കള്‍

ദിലീപിന്റെ സുഹൃത്തുക്കളാണ് ഒരു സിനിമ നിര്‍മിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ദിലീപിനെ പൂര്‍ണമായും വെള്ളപൂശുക എന്നത് തന്നെ ലക്ഷ്യം.

നടി ആക്രമിക്കപ്പെട്ട സംഭവം

നടി ആക്രമിക്കപ്പെട്ട സംഭവം

നടി ആക്രമിക്കപ്പെട്ട സംഭവവും അതിനെ തുടര്‍ന്ന് ദിലീപ് അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളും ആയിരിക്കുക സിനിമയുടെ ഇതിവൃത്തം എന്നാണ് സൂചന. ദിലീപിന്റെ പക്ഷത്ത് നിന്നായിരിക്കും ഈ സിനിമ.

സമ്മതം കിട്ടണം

സമ്മതം കിട്ടണം

ദിലീപിന്റെ സമ്മതം കിട്ടിയാല്‍ മാത്രം ആയിരിക്കും സിനിമയുടെ നിര്‍മാണവുമായി മുന്നോട്ട് പോവുക എന്നാണ് സൂചന. ഒരു പ്രമുഖ നിര്‍മാതാവ് തന്നെ ആണത്രെ നീക്കത്തിന്റെ പിന്നില്‍.

നാദിര്‍ഷ സംവിധാനം

നാദിര്‍ഷ സംവിധാനം

ഇങ്ങനെ ഒരു സിനിമ എടുക്കുകയാണെങ്കില്‍ നാദിര്‍ഷ ആയിരിക്കും സംവിധാനം ചെയ്യുക എന്നും മംഗളം വാര്‍ത്തയില്‍ പറയുന്നുണ്ട്. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നാദിര്‍ഷ.

ദിലീപിന്റെ മാനസിക വിഷമങ്ങള്‍

ദിലീപിന്റെ മാനസിക വിഷമങ്ങള്‍

കേസില്‍ പെട്ടതിന് ശേഷം ദിലീപ് അനുഭവിക്കേണ്ടി വന്ന മാനസിക പ്രശ്‌നങ്ങളും കുടുംബാംഗങ്ങള്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും എല്ലാം സിനിമയില്‍ ഉണ്ടാകുമത്രെ. എന്നാല്‍ നടി അനുഭവിച്ച ദുരന്തത്തെ കുറിച്ച് എങ്ങനെ ആയിരിക്കും അതില്‍ പ്രതിപാദിക്കുക എന്ന കാര്യത്തില്‍ സംശയമുണ്ട്.

യഥാര്‍ത്ഥ വില്ലന്‍മാര്‍

യഥാര്‍ത്ഥ വില്ലന്‍മാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന് സ്ഥാപിക്കുന്നതായിരിക്കും ഈ സിനിമ എന്ന് ഉറപ്പ്. സംഭവത്തിന് പിന്നില്‍ കളിച്ച 'യഥാര്‍ത്ഥ' വില്ലന്‍മാരെ കുറിച്ചുള്ള സൂചനകളും സിനിമയില്‍ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.

ദിലീപ് പുറത്തിറങ്ങിയാല്‍ മാത്രം

ദിലീപ് പുറത്തിറങ്ങിയാല്‍ മാത്രം

എന്നാല്‍ ഇങ്ങനെ ഒരു സിനിമ ചെയ്യണം എങ്കില്‍ ദിലീപ് പുറത്തിറങ്ങണം. ദിലീപിന്‌റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ചയാണ് ഹൈക്കോടതി വിധി പറയുക.

എല്ലാം ആശയക്കുഴപ്പത്തില്‍

എല്ലാം ആശയക്കുഴപ്പത്തില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരന്‍ അല്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്. അവര്‍ അത് ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ആണ്.

'Pulsar Suni Was Targeted By Gunda Group After Actress Abduction'
പിആര്‍ ഏജന്‍സി

പിആര്‍ ഏജന്‍സി

ദിലീപിന് വേണ്ടി വന്‍ പിആര്‍ ഏജന്‍സി രംഗത്ത് വന്നതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അത് പോലെ തന്നെ ആകുമോ ഈ സിനിമ കാര്യും എന്ന രീതിയിലും പലരും സംശയം പ്രകടിപ്പിക്കുന്നത്.

English summary
nadirsha directs movie based on actress attack case
Please Wait while comments are loading...