ദിശ അവലോകന യോഗം: ഫണ്ട് അനുവദിച്ചിട്ടും കുടിവെള്ള പദ്ധതികള്‍  നടപ്പിലാക്കാത്തതിന് എംപിയുടെ വിമര്‍ശനം

  • Posted By: SANOOP PC
Subscribe to Oneindia Malayalam

കണ്ണൂർ:രാജീവ് ഗാന്ധി ദേശീയ കുടിവെള്ള പദ്ധതിയില്‍ ഫണ്ട് അനുവദിച്ചിട്ടും പദ്ധതികള്‍ പൂര്‍ണമായി നടപ്പിലാക്കാത്തതിന് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്യാനുള്ള ജില്ലാ വികസന കോ ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗത്തില്‍ പി.കെ. ശ്രീമതി ടീച്ചര്‍ എം.പിയുടെ വിമര്‍ശനം. ജില്ല രൂക്ഷമായ വരള്‍ച്ച നേരിടുമ്പോഴും പദ്ധതിയില്‍ 2017-18 വര്‍ഷം അനുവദിച്ച 521,27,014 രൂപയില്‍ 8.89 ശതമാനമായ 46,35000 രൂപ മാത്രമാണ് വിനിയോഗിച്ചത് എന്ന് യോഗത്തിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാകുന്നു.

pk-sreemath

474,92,014 രൂപ ഉപയോഗിക്കാതെ കിടക്കുകയാണ്.  സ്ഥലം വിട്ടുകിട്ടുന്നതിനുള്ള കാലതാമസവും കുടിവെള്ള പദ്ധതികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകാത്തതും കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസത്തിന് കാരണമാവുന്നതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. മൂന്നു തവണ ടെന്‍ഡര്‍ ചെയ്തിട്ടും പ്രവൃത്തികള്‍ ആരും ഏറ്റെടുത്തില്ല. 57 പുതിയ കുടിവെള്ള പദ്ധതികളുടെ നിര്‍ദേശങ്ങളില്‍ നടപടി സ്വീകരിക്കാന്‍ എം.പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചുചേര്‍ക്കും. നരിമഠം കോളനിയുടെ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാനുള്ള 1.70 കോടി രൂപയുടെ പദ്ധതിക്ക് ദിശ യോഗം അംഗീകാരം നല്‍കി.

കുടിവെള്ളത്തിനായി ഒരു കിലോ മീറ്ററോളം യാത്ര ചെയ്യേണ്ടി വരുന്ന അരിവിളഞ്ഞ പൊയില്‍ കോളനിയില്‍ കുടിവെള്ള പദ്ധതി നടപ്പിലാക്കാനും എം.പി നിര്‍ദേശിച്ചു.മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ അവിദഗ്ധ തൊഴിലാളികളുടെ കൂലിയിനത്തില്‍ ലഭിക്കാനുള്ള 25.24 കോടി രൂപയും മെറ്റീരിയല്‍ ഇനത്തില്‍ 6.27 കോടി രൂപയും കേന്ദ സര്‍ക്കാര്‍ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിനും ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം ആറളം ഗ്രാമപഞ്ചായത്തിനും പി.കെ. ശ്രീമതി ടീച്ചര്‍ എം.പി സമ്മാനിച്ചു.

100 ദിനത്തില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചതില്‍ മുന്നിലെത്തിയ പേരാവൂര്‍ ബ്ലോക്കും എറ്റവും കൂടുതല്‍ പട്ടിക വിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതിന് കോളയാട് ഗ്രാമപഞ്ചായത്തും പുരസ്‌കാരം ഏറ്റുവാങ്ങി.
പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന പദ്ധതി പ്രകാരം ജില്ലയിലെ ഗ്യാസ് ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്ത 2370 അപേക്ഷകളില്‍ 1951 കണക്ഷനുകള്‍ ഇതുവരെ നല്‍കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ കെ.എം. രാമകൃഷ്ണന്‍, എ.ഡി.സി. ജനറല്‍ കെ. പ്രദീപന്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
mp fund not used for water plan in kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്