കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രശ്മിത രാമചന്ദ്രന്റെ റാവത്ത് വിമർശനം: സിപിഎമ്മിനെതിരെ വാളെടുത്ത് കേന്ദ്രമന്ത്രിമാർ

Google Oneindia Malayalam News

ന്യൂഡല്‍ഹി: സിപിഎം നേതാക്കള്‍ രാജ്യത്തെ സേവിച്ച സൈനികരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര രാജീവ് ചന്ദ്രശേഖര്‍. ഈ സംസ്‌കാരം കേരളത്തില്‍ വളര്‍ന്നു വരുന്നെന്നും സിപിഎമ്മും ഉദ്യോഗസ്ഥ വൃന്ദവും ഇതിന്റെ പ്രചാരകരായി മാറുന്നെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ആശങ്ക; രാജ്യത്ത് ഒമൈക്രേൺ വ്യാപനം വേഗത്തിൽ.. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 101 പേർക്ക്ആശങ്ക; രാജ്യത്ത് ഒമൈക്രേൺ വ്യാപനം വേഗത്തിൽ.. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 101 പേർക്ക്

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സൈനികരുടെ സര്‍വീസിനെയും അവരുടെ ത്യാഗത്തെയും വിലകുറച്ച് കാണുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് തങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗവ പ്ലീഡര്‍മാര്‍ അടക്കം മോശം പരാമര്‍ശം നടത്തുന്നു, ഇത്തരക്കാരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുരകയാണെന്നും രാജീവ് ചന്ദ്ര ശേഖര്‍ പറഞ്ഞു.

1

സിഡിഎസ് മേധാവിയുള്‍പ്പെടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാന്‍ തയ്യാറായില്ലയെന്നും അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ചെന്നൈമുതല്‍ കൊയമ്പത്തൂര്‍ വരെ യാത്ര ചെയ്തുവെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. കേരള മുഖ്യമന്ത്രി കേരളത്തില്‍ നിന്ന് പുറത്ത് കടന്നിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. രണ്ട് പേരെയും താരതമ്യം ചെയ്യുമ്പോള്‍ കേരള മുഖ്യമന്ത്രിയായിരുന്നു ആദ്യം അപകടം നടന്ന സ്ഥലത്തേക്കെത്തേണ്ടിയിരുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു. സൈനികരെ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഭവത്തില്‍ ഉടന്‍ നടപടി വേണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, ചോദ്യാത്തേരവേള തടസ്സപ്പെടുത്തി, മന്ത്രിയുടെ രാജിക്കായി പ്രതിഷേധംനടുത്തളത്തിലിറങ്ങി പ്രതിപക്ഷം, ചോദ്യാത്തേരവേള തടസ്സപ്പെടുത്തി, മന്ത്രിയുടെ രാജിക്കായി പ്രതിഷേധം

2

ഈ മാസം എട്ടിനായിരുന്നു ഊട്ടിയിലെ കൂനൂരില്‍ സിഡിഎസ് മേധാവി ജനറല്‍ ബിപിന്‍ റാവത്തും സംഘവും സരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. അദ്ദേഹത്തോടൊപ്പം 13 പേരുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടായിരുന്നു. 13 പേര്‍ അപകടം നടന്നയുടനെ മരണപ്പെട്ടിരുന്നു. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടിരുന്നത്. ഇതോടെ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന 14 പേരും മരണപ്പെടുകയായിരുന്നു. മലയാളി സൈനികന്‍ തൃശൂരിലെ പ്രദീപ് കുമാറും അരപകടത്തില്‍ മരിച്ചിരുന്നു.

3

അപകടത്തില്‍ ബിപിന്‍ റാവത്ത് മരണപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ബിപിന്‍ റാവത്തിന്റെ നിലപാടുകള്‍ക്കെതിരെ വിമര്‍ശനവുമായി ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രന്‍ രംഗത്തെത്തിയത്. ഇത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. അദ്ദേഹത്തിന്റെ അഞ്ച് പോയിന്റുകളുമാാണ് രശ്മിത ഫേസ്ബുക്കില്‍ കുറിച്ചത്. കശ്മീരി പൗരനെ ജീപ്പിന് മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും രശ്മിത കുറിപ്പില്‍ ജനറല്‍ ബിപിന്‍ റാവത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.

'ഒരു പ്രത്യേക തരം പുരോഗമനം'; ഫാത്തിമ തഹ്ലിയക്കെതിരെ ട്രോളുമായി ജസ്ല മാടശ്ശേരി'ഒരു പ്രത്യേക തരം പുരോഗമനം'; ഫാത്തിമ തഹ്ലിയക്കെതിരെ ട്രോളുമായി ജസ്ല മാടശ്ശേരി

4

സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ പറയുന്നു. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാടാണ് സ്വീകരിച്ചതെന്നും രശ്മിത തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ബിപിന്‍ റാവത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. പോസ്റ്റിന് കീഴില്‍ രശ്മിതക്കെതിരെ വന്‍ വിമര്‍ശനമായിരുന്നു ഉയര്‍ന്നിരുന്നത്.

5

ഇവരില്‍ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാവല്‍ മതി കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുതെന്നും രക്തം രക്തത്തെ തിരിച്ചറിയുമ്പോള്‍, സാഹോദര്യം, വൈകാരികത, നമ്മില്‍ ഉയരുമെന്നും കണ്ട കാട്ടറബികളുടെ ജീനുകള്‍ക്ക് അതുണ്ടാവില്ലെന്നും അതവരുടെ കുഴപ്പമല്ല പൈതൃകം എന്നത് വലിയ ഘടകമാണെന്നുമാണ് പോസ്റ്റിന് കീഴില്‍ വന്ന ഒരു കമന്റ്.

'കോൺഗ്രസിനും ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ആർഎസ്‌എസിന്റെ അതേ നിലപാട്', കടന്നാക്രമിച്ച് കോടിയേരി'കോൺഗ്രസിനും ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ആർഎസ്‌എസിന്റെ അതേ നിലപാട്', കടന്നാക്രമിച്ച് കോടിയേരി

Recommended Video

cmsvideo
സൈനീകർക്കുള്ള സന്ദേശം മരിക്കും മുമ്പ് റെക്കോർഡ് ചെയ്ത് റാവത്ത്, വീഡിയോ
6

ഔദ്യോഗികമായ യാത്രക്കിടയില്‍ അപകടത്തില്‍ മരണമടഞ്ഞ സേനാധിപനെ അതിന്റെ നടുക്കത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കെ ഇങ്ങനെ വിമര്‍ശിക്കുന്ന രശ്മിത രാജ്യത്തിന് വേണ്ടി മരണം വരിച്ച മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യയായ എഐസിസി പ്രസിഡന്റിന്റെ മരണം കൊതിക്കുന്ന സുജ ഇങ്ങനെ വിലയിരുത്തുന്ന നിങ്ങളൊക്കെ എന്ത് തരം മനുഷ്യത്വമാണ് പ്രകടമാക്കുന്നത് എന്നായിരുന്നു പോസ്റ്റിന് കീഴെ വന്ന മറ്റൊരു കമന്‍ര്. ഉത്തരം നിരവധി കമന്റുകളാണ് രശ്മിതക്കെതിരെ വന്നത്. ഒപ്പം തന്നെ ബിജെപിയും രശ്മിതക്കെതിരെ രമഗത്ത് വന്നിരുന്നു. മനുഷ്യത്വമില്ലാത്ത രാജ്യദ്രോഹിയെന്നായിരുന്നു ബിജെപി രശ്മിതയെ കുറിച്ച് പറഞ്ഞത്.

English summary
MPs V Muraleedharan and Rajeev Chandrasekhar criticize Reshmitha Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X