Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്ന സ്ത്രീയെ രക്ഷിക്കാന്‍ കോടതിക്കാവില്ല!

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടേയെന്ന് ചോദിച്ച സുപ്രീംകോടതിയുടെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ആര്‍ത്തവം അശുദ്ധിയാണെന്ന് സ്വയം വിശ്വസിക്കുന്ന സ്ത്രീയെ രക്ഷിക്കാന്‍ ഒരു സുപ്രീംകോടതിക്കും കഴിയില്ലെന്നാണ് മാധ്യമപ്രവര്‍ത്തക ശ്രീകല പറയുന്നത്. സുപ്രീംകോടതിയുടെ പരാമര്‍ശത്തോട് ഫേസ്ബുക്കിലൂടെയാണ് ശ്രീകല പ്രതികരിച്ചത്.

ഒരു ദേവപ്രശ്‌നം നടത്താനുള്ള സമയം ആയി കഴിഞ്ഞു. ഇന്ത്യന്‍ ഭരണഘടന തന്നെ മാറ്റേണ്ടതാണെന്നുള്ള അഭിപ്രായമാണ് ശ്രീകല രേഖപ്പെടുത്തിയത്. അതേസമയം, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് പറയുന്നത് അസംബന്ധമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരിയും പ്രതികരിച്ചു.

ആര്‍ത്തവം അശുദ്ധിയാണോ?

ആര്‍ത്തവം അശുദ്ധിയാണോ?

ആര്‍ത്തവം അശുദ്ധിയാണെന്ന് സ്വയം വിശ്വസിക്കുന്ന സ്ത്രീയെ രക്ഷിക്കാന്‍ ഒരു സുപ്രീംകോടതിക്കും കഴിയില്ലെന്നാണ് മാധ്യമപ്രവര്‍ത്തക ശ്രീകല പറയുന്നത്. ഇപ്പോഴും ആര്‍ത്തവം അശുദ്ധിയായി കരുതുന്നത് പ്രാകൃതമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

മാറ്റം അനിവാര്യം

ഈ നാട്ടില്‍ മനുസ്മൃതി നിയമമാക്കുന്നതാണ് നല്ലത്. ഒരു ദേവപ്രശ്‌നം നടത്തി ഇന്ത്യന്‍ ഭരണഘടനയെ തന്നെ മാറ്റേണ്ടതാണെന്നുള്ള അഭിപ്രായമാണ് ശ്രീകല ഫേസ്ബുക്കില്‍ കുറിച്ചത്.

അസംബന്ധപരമായ കാര്യം

അസംബന്ധപരമായ കാര്യം

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് പറയുന്നത് അസംബന്ധമാണെന്ന് സ്വാമി സന്ദീപാനന്ദ ഗിരിയും പ്രതികരിച്ചു.

അയ്യപ്പന് സ്ത്രീയെ ഇഷ്ടമല്ലേ?

അയ്യപ്പന് സ്ത്രീയെ ഇഷ്ടമല്ലേ?

ദേവന് സ്ത്രീസാന്നിധ്യം ഇഷ്ടമല്ലെന്ന് തന്ത്രിമാരോട് അയ്യപ്പന്‍ പറഞ്ഞിട്ടുണ്ടോയെന്നും സന്ദീപാനന്ദ ഗിരി ചോദിക്കുന്നു.

ഒരു കുഴപ്പവുമില്ല

ഒരു കുഴപ്പവുമില്ല

ആര്‍ത്തവം ഉള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ ഒരു കുഴപ്പവുമില്ലെന്നാണ് പലരും വ്യക്തമാക്കുന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കേണ്ട സുരക്ഷയാണ് വളരെ പ്രധാനമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

സ്ത്രീകളും പൂജ നടത്തിയിട്ടുണ്ടാകാം!

സ്ത്രീകളും പൂജ നടത്തിയിട്ടുണ്ടാകാം!

1500 വര്‍ഷം മുന്‍പ് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നില്ലെന്നുള്ള തെളിവുകള്‍ ഉണ്ടോയെന്നാണ് സുപ്രീംകോടതി തിങ്കളാഴ്ച ചോദിച്ചത്. അക്കാലത്ത് സ്ത്രീകള്‍ വന്ന് പൂജ നടത്തിയിട്ടുണ്ടാകാമെന്നും സുപ്രീംകോടതി പറയുകയുണ്ടായി. സുപ്രീംകോടതിയുടെ പരാമര്‍ശത്തിനെതിരെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാകുകയാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+