വയനാട് എംഎസ്എഫ് യൂണിറ്റ് ഫെസ്റ്റിനും ചങ്ങാതിക്കൂട്ടത്തിനും തുടക്കമായി

  • Posted By: Desk
Subscribe to Oneindia Malayalam

മാനന്തവാടി:മികച്ച സംഘടന മികവുറ്റ സംഘാടനം എന്ന പ്രമേയത്തില്‍ എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അവധിക്കാല ക്യാമ്പയിന്റെ ഭാഗമായി ഏപ്രില്‍ 10 മുതല്‍ 27 വരെ നടക്കുന്ന ചങ്ങാതിക്കൂട്ടത്തിനും യൂണിറ്റ് ഫെസ്റ്റിനും തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം വയനാട് ജില്ലയിലെ വെള്ളമുണ്ട കിണറ്റിങ്ങലില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ നിര്‍വഹിച്ചു.

 msf

അവധിക്കാലത്ത് വിദ്യാര്‍ത്ഥികളുടെ കലാ-സാഹിത്യ-കായിക-കഴിവുകള്‍ പരി പോഷിപ്പിക്കുന്നതിനും സൗഹൃദങ്ങള്‍ അന്യം നില്‍ക്കുന്ന കാലത്ത് പുതു സൗഹൃദങ്ങള്‍ക്ക് വേദിയൊരുക്കുന്നതിനു മായി സംഘടിപ്പിച്ച ചങ്ങാതി കൂട്ടവും യൂണിറ്റ് ഫെസ്‌ററും വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്ക് ശവകുടീരമൊരുക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് മാതൃകയെന്നോണം ദീര്‍ഘ കാല അധ്യാപന സേവനത്തിന് ശേഷം വിരമിച്ച രമണി ടീച്ചറെ വിദ്യാര്‍ത്ഥികള്‍ പൊന്നാട അണിയിച്ച് ആദരിക്കുക വഴി പുതു തലമുറക്ക് ഗുരുശിഷ്യ ബന്ധത്തിന്റെ മഹത്യം പകര്‍ന്ന് നല്‍കി.

ചങ്ങാതി കൂട്ടത്തോടനുബന്ധിച്ച് വിവിധ വിജ്ഞാന വിനോദ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.13 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികളുടെ കൂട്ടായ്മയായ എം.എസ്.എഫ് ലിറ്റില്‍ വിംഗിന്റെ സംസ്ഥാനത്തെ പ്രഥമ യൂണിറ്റ് രൂപീകരണവും നടന്നു.സഫ്വാന്‍ വെള്ളമുണ്ട അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് പ്രമേയ പ്രഭാഷണം നടത്തി. സെക്രട്ടറി നിഷാദ് കെ സലീം, വയനാട് ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് കെ. ഹാരിസ്, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം വി.പി.സി, ജന:സെക്രട്ടറി മുനീര്‍ വടകര, അസീസ് വെള്ളമുണ്ട, അസ്ഹറുദ്ദീന്‍ കല്ലായി, അബ്ബാസ് വാഫി, മുനവ്വര്‍ അലി സാദത്ത്, ഷഫീഖ് അണിയാരത്ത്, ഫായിസ് തലക്കല്‍, അശ്ക്കര്‍ പടയന്‍, നിസാം ഇസ്മായില്‍ ഖാന്‍, നബീല്‍ നെല്ലിയമ്പം,മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
msf unit fest summer camp begins in wayanad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്