Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആർക്കും പ്രത്യേക പരി​ഗണനയില്ല, കോൺ​ഗ്രസ് എംഎൽഎമാർ രാജി വെച്ചില്ലല്ലോ'; മുകേഷിനെ തള്ളാതെ ഇപി ജയരാജൻ

തിരുവനന്തപുരം: പോലീസ് ബലാത്സം​ഗക്കുറ്റം ചുമത്തി കേസെടുത്ത സാഹചര്യത്തിൽ മുകേഷ് രാജിവെയ്ക്കുമോ, സി പി എം രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ആദ്യം സമാനമായ കേസുണ്ടായിരുന്ന യു ഡി എഫി ലെ എം എൽ എമാർ രാജി വെയ്ക്കട്ടേ എന്ന് ഇ പി ജയരാജൻ. ആദ്യത്തെ കേസുകളിൽപ്പെട്ട എം എൽ എമാർ രാജി വെച്ചാൽ മൂന്നാമത്തെ ആളുടെ മുന്നിലും അതല്ലേ വഴിയുള്ളൂ എന്നും ഇടത് മുന്നണി കൺവീനറായ ജയരാജൻ പറഞ്ഞു.

സ്ത്രീ സംരക്ഷണത്തിനും സിനിമ വ്യവസായത്തെ സംരക്ഷിക്കാനും ഒരു സർക്കാരും നടപടി സ്വീകരിച്ചിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഫലപ്രദമായി നടപടികൾ സ്വീകരിച്ച് നാടിനാകെ മാതൃകയാകുകയാണ് കേരള സർക്കാർ ചെയ്യുന്നത്. സിനിമാ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കണം, സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്തണം, ഈ രം​ഗത്ത് നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ തെറ്റായ പ്രവണതകളും ശീലങ്ങളും അവസാനിപ്പിച്ച് സംശുദ്ധമാക്കണം. അതിന് ഫലപ്രദമായ നടപടികളാണ് സർക്കാർ ചെയ്യുന്നത്.

ep

സ്ത്രീകൾക്കെതിരായ അതിക്രമ പരാതിരളിൽ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സർക്കാർ സ്വീകരിച്ച ഒരു നടപടിയെക്കുറിച്ചും ആർക്കും ആക്ഷേപം പറയാനില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 7 ഐ പി എസ് ഉദ്യോ​ഗസ്ഥർ അതിൽ നാല് വനിതാ ഐ പി എസ് ഓഫീസർമാർ ഉൾപ്പെടുന്ന സംഘത്തെ നിയോ​ഗിച്ച് ഫലപ്രദമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ആര് തെറ്റ് ചെയ്താലും അത് തെറ്റ് തന്നെയാണ്. നീതിപൂർവകമായ തെറ്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തെറ്റുകൾക്ക് അതിനനുസരിച്ചുള്ള ശിക്ഷയും നടപടിയും ഉണ്ടാകും, ഇ പി ജയരാജൻ പറഞ്ഞു.

ഇതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ എല്ലാ തെറ്റുകൾക്കും എതിരെ നിലപാട് സ്വീകരിക്കുന്ന ​ഗവൺമെന്റാണ്. ഇതുവരെയും ശരിയായ നിലപാട് സ്വീകരിച്ച് വന്നിട്ടുണ്ട്. ഇനിയും അത് തുടരും. നിങ്ങൾക്ക് അത് കാത്തിരുന്ന് കാണം. തെറ്റ് ചെയ്ത ഒരാളെയും ഇടത് സർക്കാർ രക്ഷിക്കില്ല. കേരശ സംസ്ക്കാരത്തേയും കേരളത്തിന്റെ കലയെയും സിനിമയെയും അപകീർത്തിപ്പെടുത്തി സമൂഹത്തിന് മുന്നിൽ ഇടിച്ച് താഴ്ത്തരുത്. അതേ സമയം തെറ്റ് ചെയ്തവർക്കെതിരെ കർക്കശ നിലപാട് സ്വീകരിക്കും. സി പി എം ഉന്നതമായ നിലപാട് തന്നെ സ്വീകരിക്കും. നിങ്ങൾ കാത്തിരിക്കൂ എന്നും ഇ പി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+