സ്ഥാനമൊഴിയും മുമ്പ് ജീവനക്കാര്‍ക്ക് മുല്ലപ്പള്ളിയുടെ സഹായം, 1000 രൂപ ശമ്പള വര്‍ധനയ്ക്ക് അനുമതി
തിരുവനന്തപുരം: കെപിസിസിയിലെ ജീവനക്കാരെ ചെറിയ തോതില്‍ സഹായിച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മടങ്ങുന്നത്. ഇന്ദിരാഭവനിലെ ജീവനക്കാര്‍ക്ക് ചെറിയ ശമ്പളവര്‍ധനയ്ക്ക് അദ്ദേഹം അനുമതി നല്‍കി. ഒരുപക്ഷേ അധ്യക്ഷനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാനത്തെ തീരുമാനവും ഇതായിരിക്കും. ആയിരം രൂപ വീതമാണ് ജീവനക്കാര്‍ക്ക് കൂട്ടിയത്. കൊവിഡ് രോഗവ്യാപനം കണക്കിലെടുക്കാതെ കെപിസിസിയില്‍ ജോലിക്ക് വന്നവര്‍ക്ക് നേരത്തെ രണ്ടായിരം രൂപ പാരിതോഷികം മുല്ലപ്പള്ളി നല്‍കിയിരുന്നു.

വിചാരിച്ചത്ര കാലയളവ് മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ പദവിയില്‍ ലഭിച്ചിട്ടില്ല. 2018ലാണ് അദ്ദേഹം കെപിസിസിയുടെ അധ്യക്ഷനാവുന്നത്. തൊട്ടടുത്ത വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം യുഡിഎഫ് സ്വന്തമാക്കി. ഇതോടെ മുല്ലപ്പള്ളിയുടെ നേതൃത്വം വന്‍ വിജയമായതായി എല്ലാവരും പറഞ്ഞു. പക്ഷേ തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഇതോടെ തോല്‍വിയുടെ കാരണം അദ്ദേഹത്തിന്റെ കൂടെ പ്രശ്‌നമാണെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. അതാണ് ഇപ്പോള്‍ സ്ഥാനമൊഴിയലിലേക്ക് എത്തിച്ചത്.
അതേസമയം മുല്ലപ്പള്ളിയുടെ കാലത്ത് എഐസിസിസിയോട് മുല്ലപ്പള്ളിയുടെ കാലത്ത് പ്രവര്‍ത്തന ഫണ്ട് ചോദിച്ചിരുന്നില്ല. മുല്ലപ്പള്ളിയുടെ നടത്തി കേരള പര്യടനത്തിലൂടെ സമാഹരിച്ച തുകയാണ് നടത്തിപ്പിനായി ചെലവഴിച്ചത്. ഇതില്‍ തന്നെ നല്ലൊരു തുക മിച്ചംവെക്കാനും സാധിച്ചിട്ടുണ്ട്. പുതിയതായി വരുന്ന അധ്യക്ഷന്‍ കെ സുധാകരന് ഫണ്ട് കണ്ടെത്തുക എന്നത് തന്നെയാണ് വലിയ വെല്ലുവിളി. ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് ഇത്തരമൊരു പ്രതിസന്ധിയെ നേരിടുന്നുണ്ട്. സ്ഥാനമൊഴിയാന്‍ മുല്ലപ്പള്ളി നേരത്തെ തന്നെ തയ്യാറെടുപ്പ് നടത്തിയിരുന്നു. ഇത് പ്രഖ്യാപനം മുന്നില്‍ കണ്ടാണ്.
പ്രഖ്യാപനം വന്ന ഉടന്‍ കെ സുധാകരനെ മുല്ലപ്പള്ളി വിളിച്ച് അഭിനന്ദിച്ചു. ചുമതല ഏറ്റെടുക്കുന്ന കാര്യത്തെ കുറിച്ചും ചോദിച്ചു. ഇന്ന് സുധാകരന്‍ ഓഫീസില്‍ വന്ന് അക്കാര്യം സംസാരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കെപിസിസി ഓഫീസിലെ ഗാന്ധി പ്രതിമയില്‍ വണങ്ങിയായിരുന്നു മുല്ലപ്പള്ളിയുടെ പടിയിറക്കം. വൈകാരികമായ യാത്രയയപ്പാണ് മുല്ലപ്പള്ളിക്ക് ലഭിച്ചു. ടി സിദ്ദിഖ്, കെബി ശശികുമാര്‍, ജോണ്‍ വിനേഷ്യസ് എന്നിവര്‍ ചേര്‍ന്നായിരുന്നു യാത്രയയപ്പ്. രാവിലെ ഓഫീസിലേക്ക് എത്തിയത് ഇന്നോവയിലും മടക്കം പഴയ അംബാസഡര്‍ കാറിലുമായിരുന്നു.












Click it and Unblock the Notifications