• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സമ്പൂർണ അടച്ചിടൽ; ബിവറേജസ് ഔട്ട് ലറ്റുകൾ അടക്കാൻ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം; സമ്പൂർണ ലോക്ക്ഡൗണിന് ഇടയിലും മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുമെന്ന സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.കാസര്‍ഗോഡ് ജില്ല ഒഴികെ മറ്റു കോവിഡ് ബാധിത ജില്ലകളില്‍ മദ്യശാലകള്‍ ഭാഗിമായി അടയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം അത്യന്തം ദൗര്‍ഭാഗ്യകരമാണ്. സമൂഹവ്യാപനത്തിനെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ട ഈ സമയത്ത് ഇവ തുറന്ന് പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതത്തിന് വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുല്ലപ്പള്ളിയുടെ വാർത്താകുറിപ്പിന്റെ പൂർണരൂപം വായിക്കാം

കോവിഡ് 19 രോഗ വ്യാപനത്തിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളു ഒറ്റക്കെട്ടായി ബിവറേജസ് ഓട്ട്‌ലെറ്റുകളും ബാറുകളും പൂര്‍ണ്ണമായും പൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനെ പരിഹാസപൂര്‍വ്വം നിരാകരിച്ച മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്.കാസര്‍ഗോഡ് ജില്ല ഒഴികെ മറ്റു കോവിഡ് ബാധിത ജില്ലകളില്‍ മദ്യശാലകള്‍ ഭാഗിമായി അടയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം അത്യന്തം ദൗര്‍ഭാഗ്യകരമാണ്.

സമൂഹവ്യാപനത്തിനെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ട ഈ സമയത്ത് ഇവ തുറന്ന് പ്രവര്‍ത്തിക്കുന്നത് ഗുരുതരമായ പ്രത്യാഘാതത്തിന് വഴിവയ്ക്കും. രോഗം പടരുന്ന കോഴിക്കോട് ജില്ലയിലെ വടകരയില്‍ ഒരു ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ മദ്യം വാങ്ങാനായി തടിച്ചു കൂടിയത് അഞ്ചൂറിലധികം പേരാണ്. മിക്ക മദ്യശാലകളിലും സ്ഥിതിയിതാണ്.

മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് മാനദണ്ഡം നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ നടപടി വിരോധാഭസമാണ്. സാധാരണക്കാരും പട്ടിണി പാവങ്ങളുമാണ് മദ്യം വാങ്ങാനായി ബിവറേജസ് ഔട്ട് ലെറ്റിന് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. ഇവരെ മരണത്തിന് വലിച്ചെറിഞ്ഞ് ഖജനാവിലേക്ക് പണം സമാഹരിക്കാനുള്ള സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല.

മദ്യശാലകള്‍ അടിയന്തിരമായി പൂട്ടാനാവശ്യമായ നടപടി സര്‍ക്കാര്‍ എത്രയും വേഗം സ്വീകരിക്കണം. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പള്ളിയില്‍ കുര്‍ബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്ത സര്‍ക്കാരാണ് ഈ വിഷയത്തില്‍ അലംഭാവവും വീഴ്ചയും കാട്ടുന്നത്.രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും മുന്നറിയിപ്പ് അവഗണിച്ച് മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ല, വാർത്താകുറിപ്പിൽ പറയുന്നു.

സംസ്ഥാനത്തെ ബാറുകൾ മുഴുവൻ അടച്ചിടും. എന്നാൽ, കാസർകോട് ഒഴികെയുള്ള ജില്ലകളിലെ ബിവ്റേജസ് ഔട്ട് ലെറ്റുകൾ അടക്കില്ലെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത്.ആവശ്യമെങ്കിൽ സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യം ഒഴിവാക്കിയാൽ വലിയ സാമൂഹ്യ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

കൈയ്യടിക്കുന്നത് ദുഷ്ടശക്തികളായ കൊറോണയെ നശിപ്പിക്കും; മോഹൻലാലിന് പിന്നാലെ അമിതാബ് ബച്ചനും

ജോർദാനിൽ നിരോധനാജ്ഞ; 'ആടുജീവിതം ഷൂട്ടിങ്ങ് മുടങ്ങി!!പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ കുടുങ്ങി!!

സമ്പൂർണ ലോക്ക് ഡൗൺ; കടുത്ത നിയന്ത്രണങ്ങൾ ഇങ്ങനെ, ആവശ്യമെങ്കിൽ മറ്റ് ജില്ലകളിലേക്കും

English summary
Mullappally Ramachandran againt Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more