കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരസഭാ മാസ്റ്റർ പ്ലാൻ- പരാതിക്കാരിൽ നിന്നും ഒൻപതിന് തെളിവെടുപ്പ് ആരംഭിക്കും

  • By Desk
Google Oneindia Malayalam News

വടകര:വടകര നഗരസഭയുടെ മാസ്റ്റർ പ്ലാനിൽ പെട്ട ഔട്ടർ റിങ്ങ് റോഡിനെതിരെ നാട്ടുകാരിലുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് പരാതിക്കാരുടെ വാദം കേൾക്കൽ ഒൻപതിന് ആരംഭിക്കും.ഇത് സംബന്ധിച്ച്
പരാതിക്കാർക്ക് കോഴിക്കോട് ടൗൺ പ്ലാനിങ്ങിൽ നിന്നും,നഗരസഭാ അധികൃതരിൽ നിന്നും അറിയിപ്പുകൾ ലഭിച്ചു തുടങ്ങി.

നോട്ടീസിൽ പറയുന്ന പ്രകാരം പരാതിക്കാർക്ക് പല സമയങ്ങളിലായി ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.എന്നാൽ മുഴുവൻ പരാതിക്കാർക്കും ഇതേ വരെ യാതൊരു വിധ അറിയിപ്പുകൾ ലഭിച്ചിട്ടുമില്ല.നോട്ടീസുകൾ നഗരസഭാ അധികൃതർ നേരിട്ട് നൽകാതെ മൊബൈൽ ഫോൺ നമ്പറുകൾ നൽകിയവരെ വിളിച്ചു വരുത്തിയാണ് നോട്ടീസുകൾ നൽകുന്നത്.ഒൻപതാം തിയ്യതി ഹാജരാകേണ്ടവർക്ക് ഇന്നലെ(ശനി)യാണ് നഗരസഭാ ഓഫീസിൽ എത്തി നോട്ടീസ് കൈപ്പറ്റിയത്.എന്നാൽ ഫോൺ നമ്പറുകൾ നൽകാത്തവർക്ക് ഇതേ വരെ യാതൊരു വിത അറിയിപ്പുകളും ലഭിച്ചിട്ടില്ല.

 municipality

പരാതിക്കാരുടെ എണ്ണം കുറച്ച് പദ്ധതി നടപ്പിലാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ആരോപണമുയർന്നിരിക്കയാണ്.ഹിയറിങ് സംബന്ധിച്ച് പത്രങ്ങളിൽ പോലും യാതൊരു വിധ അറിയിപ്പുകളും നൽകിയിട്ടില്ല.2017 ഒക്ടോബർ മാസമാണ് നഗരസഭ ഗസറ്റ് വിജ്ഞാപന പ്രകാരം കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിച്ചത്.

ഇതേ തുടർന്ന് പുതുപ്പണം അരവിന്ദ് ഘോഷ് റോഡ് മുതൽ മേപ്പയിൽ,മാക്കൂൽ പീടിക,ട്രെയിനിങ് സ്കൂൾ,പുത്തൂർ,അറക്കിലാട് എന്നിവിടങ്ങളിലെല്ലാം തന്നെ വീടും,സ്ഥലവും നഷ്ട്ടപെടുന്നവർ ആക്ഷൻ കമ്മറ്റികൾ രൂപീകരിച്ച് സമര രംഗത്തിറങ്ങിയിരുന്നു.പദ്ധതിക്കെതിരെ ആയിരകണക്കിന് പരാതികളും നഗരസഭയ്ക്ക് ലഭിച്ചു.ഇതേ തുടർന്നാണ് പരാതിക്കാരെ വിളിച്ചു വരുത്തി ഹിയറിങ് നടത്താൻ നഗരസഭയും,ടൗൺ പ്ലാനിങ്ങും തീരുമാനിച്ചത്.എന്നാൽ പരാതിക്കാരെ മുഴുവൻ കേൾക്കാൻ തയ്യാറിയില്ലെങ്കിൽ മറ്റൊരു പ്രക്ഷോഭത്തിന്‌ കൂടി വടകര സാക്ഷ്യം വഹിക്കും.

English summary
municipality master plan; complaint hearing on may 9
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X